Section

malabari-logo-mobile

ആത്തിഫ്‌ ഇസ്‌മായിലിന്‌ നാടിന്റെ വിട

HIGHLIGHTS : പരപ്പനങ്ങാടി: കാറും ബൈക്കും കൂട്ടിയിടിച്ച്‌ മരണപ്പെട്ട ബൈക്ക്‌ യാത്രികന്‍ പരപ്പനങ്ങാടി സ്വദേശി ആത്തിഫ്‌ ഇസ്‌മായില്‍(21) ന്റെ

atif ismailപരപ്പനങ്ങാടി: കാറും ബൈക്കും കൂട്ടിയിടിച്ച്‌ മരണപ്പെട്ട ബൈക്ക്‌ യാത്രികന്‍ പരപ്പനങ്ങാടി സ്വദേശി ആത്തിഫ്‌ ഇസ്‌മായില്‍(21) ന്റെ മൃതദേഹം ചിറമംഗലം ജുമാ മസ്‌ജിദ്‌ ഖബറിസ്ഥാനിലില്‍ അടക്കം ചെയ്‌തു. വന്‍ ജനാവലിയാണ മൃതദേഹത്തിന്‌ അന്ത്യോപചാരം അര്‍പ്പിക്കാന്‍ ആത്തിഫ്‌ താമസിച്ചിരുന്ന കുരിക്കള്‍ റോഡിലെ വീട്ടിലെത്തിച്ചേര്‍ന്നത്‌.

പരപ്പനങ്ങാടി ഡെല്‍റ്റ ഓഡിറ്റോറിയത്തിന്റെ ഉടമ പുളിക്കലകത്ത്‌ ഇസ്‌മായിലിന്റെ മകനാണ്‌ മരിച്ച ആത്തിഫ്‌. സഹീറയാണ്‌ ആത്തിഫിന്റെ ഭാര്യ നാലു മാസം പ്രായമുള്ള അമാന്‍ ആത്തിഫ്‌ മകനാണ്‌. ഉമ്മ: ഫാത്തിമ. സഹോദരങ്ങള്‍: അഷറഫ്‌, ആസിഫ്‌, അനഫ്‌, ആരിഫ്‌, ആയിഷ. ആത്തിഫ്‌ ബാംഗ്‌ളൂരില്‍ എംബിഎ വിദ്യാര്‍ത്ഥിയാണ്‌.

sameeksha-malabarinews

വ്യാഴാഴ്‌ച വൈകീട്ട്‌ പരപ്പനങ്ങാടി റെയില്‍വേസ്റ്റേഷന്റെ പിറകില്‍ പരപ്പനങ്ങാടി താനൂര്‍ റോഡില്‍ വെച്ചാണ്‌ അപകടമുണ്ടായത്‌. പിറകോട്ടിടുക്കുകയായിരുന്ന കാര്‍ ആത്തിഫ്‌ സഞ്ചരിച്ചിരുന്ന ബൈക്കിലിടിച്ചാണ്‌ അപകടമുണ്ടായത്‌. ആത്തിഫിനെ കോഴിക്കോട്ടേ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്ങിലും ജീവന്‍ രക്ഷിക്കാനായില്ല.

ആത്തിഫ്‌ എംഎസ്‌എമ്മിന്റെയും സംസ്ഥാന കൂടിയാലോചന സമിതി അംഗവവും മുന്‍ ഐഎസ്‌എം ശാഖാ സെക്രട്ടറിയുമായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!