Section

malabari-logo-mobile

വാജ്‌പേയ്‌ക്കും മദന്‍ മോഹന്‍ മാളവ്യയ്‌ക്കും ഭാരത്‌ രത്‌ന നല്‍കും

HIGHLIGHTS : ദില്ലി: മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കും സ്വാതന്ത്ര്യ സമര സേനാനി മദന്‍ മോഹന്‍ മാളവ്യക്കും ഭാരത്‌ രത്‌ന നല്‍കും. ഇക്കാര്യത്തില്‍ കേന്ദ...

306224-grab-atal-madanദില്ലി: മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കും സ്വാതന്ത്ര്യ സമര സേനാനി മദന്‍ മോഹന്‍ മാളവ്യക്കും ഭാരത്‌ രത്‌ന നല്‍കും. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ ശുപാര്‍ശ രാഷ്ട്രപതി പ്രണബ്‌ മുഖര്‍ജി അംഗീകരിച്ചു. വാജ്‌പേയിയുടെ ജന്മദിനമായ നാളെ ഇത്‌ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരത്‌ രത്‌ന നല്‍കുന്ന ആറാമത്തെ പ്രധാനമന്ത്രിയും ആദ്യത്തെ ബിജെപി നേതാവുമാണ്‌ വാജ്‌പേയി. മുതിര്‍ന്ന രാഷ്ട്രീയി നേതാക്കളായ അരുണ്‍ ജെറ്റ്‌ലി, സുഷമ സ്വരാജ്‌, നിതിന്‍ ഗഡ്‌കരി, രാജ്‌നാഥ്‌ സിംഗ്‌, അമിത്‌ ഷാ തുടങ്ങിയവരുമായി നടത്തിയ ചര്‍ച്ചയിലാണ്‌ പുരസ്‌ക്കാരം സംബന്ധിച്ച അന്തിമ തീരുമാനമുണ്ടായത്‌.

sameeksha-malabarinews

മദന്‍ മോഹന്‍ മാളവ്യക്ക്‌ ഭാരത രത്‌ന നല്‍കുമെന്ന്‌ പ്രധാനമന്ത്രി നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്‌ മുന്നോടിയായി നടന്ന പ്രചാരണത്തില്‍ പ്രഖ്യാപിച്ചിരുന്നു. സ്വാതന്ത്ര്യ സമര സേനാനിയും കോണ്‍ഗ്രസിന്റെ മുന്‍ പ്രസിഡന്റുമായിരുന്ന മദന്‍ മോഹന്‍ മാളവ്യയ്‌ക്ക്‌ മരണാനന്തര ബഹുമതിയായിട്ടാണ്‌ ഭാരത്‌ രത്‌ന ലഭിക്കുന്നത്‌.

കല, സാഹിത്യം,ശാസ്‌ത്രം, പൊതുസേവനം തുടങ്ങിയ രംഗങ്ങളില്‍ സുസ്ഥിരമായ സേവനം കാഴ്‌ചവെക്കുന്നവര്‍ക്കാണ്‌ പരമോന്നത ബഹുമതി നല്‍കുന്നത്‌. 1954 മുതലാണ്‌ ഭാരത്‌ രത്‌ന പുരസ്‌ക്കാരം നല്‍കി തുടങ്ങുന്നത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!