ചെമ്മാട്ട്‌ ടിപ്പറിടിച്ച്‌ യുവതിക്ക്‌ ഗുരുതര പരിക്ക്‌

Story dated:Sunday September 4th, 2016,06 16:pm
sameeksha

CHEMMAD NEWSഅപകടമുണ്ടായത്‌ സീബ്രാലൈനില്‍
തിരുരങ്ങാടി പെമ്മാട്‌ ബസ്‌ സ്റ്റാന്‍ഡിന്‌ മുന്‍വശത്ത്‌ സീബ്രാലൈനിലുടെ റോഡ്‌ മുറിച്ചുകടക്കുയയായിരുന്ന കാല്‍നടയാത്രക്കാരിയെ ടിപ്പറിടിച്ചിട്ടു. വെന്നിയുര്‍ ചുള്ളിപ്പാറ സ്വദേശി ആയിശ (40)ക്കാണ്‌ ഗുരതരമായി പരിക്കേറ്റത്‌.

ഞായറാഴ്‌ച രാവിലെയാണ്‌ അപകടമുണ്ടായത്‌. ഇവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.