അസമില്‍ റെയില്‍വെ അട്ടിമറിക്കാനുളള ശ്രമം സൈന്യം തകര്‍ത്തു

imagesദിസ്‌പൂര്‍: അസമില്‍ റെയില്‍വെ അട്ടിമറിക്കാനുള്ള ശ്രമം സൈന്യവും പോലീസും ചേര്‍ന്ന്‌ തകര്‍ത്തു. കാംടപൂര്‍ ലിബറേഷന്‍ ആര്‍മിയാണ്‌ അട്ടിമറി ശ്രമം നടത്തിയത്‌. കൊക്രാറിലെ രാധാപാരാ ഗ്രാമത്തിലുടെ കടന്നു പോകുന്ന റെയില്‍ പാളം തകര്‍ക്കാന്‍ കാംടപൂര്‍ ലിബറേഷന്‍ ആര്‍മി ശ്രമിക്കുന്നു എന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‌ ലഭിച്ച അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സൈന്യവും പോലീസും ചേര്‍ന്ന്‌ കെഎല്‍ഒയുടെ ശ്രമം പരാജയപ്പെടുത്തുകയായിരുന്നു.

സൈന്യത്തിനെതിരെ ഭീകരര്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന്‌ നടത്തിയ പ്രത്യാക്രണത്തില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്‌ അട്ടിമറി ശ്രമങ്ങളുണ്ടാക്കാനുള്ള മുന്നറിയിപ്പ്‌ നേരത്തെ നല്‍കിയിരുന്നു.

7.65 എംഎം പിസ്റ്റള്‍, ബുള്ളറ്റുകള്‍, രണ്ടു ഗ്രനേഡുകള്‍, ഏഴു കിലോഗ്രാമിന്റെ ഒരു ഐഇഡി തുടങ്ങിയവയും സംഭവസ്ഥലത്തു നിന്നും കണ്ടെത്തി.