‘ഇവളെ എല്ലാം കൊന്നത് നന്നായി’ ആസിഫയെ കൊലപ്പെടുത്തിയ ക്രൂരത ന്യായീകരിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിന്റെ പണി പോയി

കൊച്ചി: ജമ്മു കശ്മീരില്‍ എട്ടുവയസുകാരി ആസിഫയെ ക്രൂരമായി കൂട്ട ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയതില്‍ ഫേസ്ബുക്കിലൂടെ സന്തോഷം പ്രകടനം നടത്തിയ ആളെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. കൊടക് മഹീന്ദ്ര ബാങ്കില്‍ അസിസ്റ്റന്റ് മാനേജരായിരുന്ന വിഷ്ണു നന്ദകുമാറിനെയാണ് പിരിച്ചുവിട്ടത്.

ഇവളെ എല്ലാം കൊന്നത് നന്നായെന്നും അല്ലെങ്കില്‍ ഇന്ത്യക്കെതിരെ തന്നെ ബോംബുമായി എത്തുമെന്നുമായിരുന്നു വിഷ്ണു നന്ദകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്. ബാങ്കിന്റെ ഫേസ്ബുക്ക് പേജിലും പാലാരിവട്ടത്തെ കൊട്ടക് മഹീന്ദ്ര ബാങ്കിന് മുന്നിലും പോസ്റ്ററുകള്‍ പതിച്ചാണ് ആളുകള്‍ പ്രതിഷേധം നടത്തിയത്. വിഷ്ണു നന്ദകുമാറിനെ ജോലിയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുകയായിരുന്നു. ഇതോടെ ഇയാള്‍ തന്റെ ഫേസ്ബുക്ക് പേജിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. എന്നാല്‍ സ്ഥാപനത്തിനെതിരെ പ്രതിഷേധം നിയന്ത്രിക്കാന്‍ കഴിയാതായതോടെ ഇയാളെ ജോലിയില്‍ നിന്ന് പുറത്താക്കുന്നതായി കൊട്ടക് മഹീന്ദ്ര അറിയിക്കുകയായിരുന്നു.

Related Articles