നടന്‍ ആസിഫലിയുടെ വീടിനു നേരെ ആക്രമണം

asifaliതൊടുപുഴ: പ്രശസ്‌ത ചലച്ചിത്ര താരം ആസിഫലിയുടെ തൊടുപുഴയിലെ വീടിനു നേരെ ആക്രമണം. ഇന്ന്‌ പുലര്‍ച്ചെ ഒരു മണിയോടെയാണ്‌ അജ്ഞാതസംഘത്തിന്റെ ആക്രമണമുണ്ടായത്‌. ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.

ആസിഫലിയുടെ പിതാവ്‌ എം പി ഷൗക്കത്ത്‌ അലിയോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ്‌ ഇതിന്‌ പിന്നിലെന്നാണ്‌ സൂചന. സിപിഐഎം ലോക്കല്‍ സെക്രട്ടറിയായ ഷൗക്കത്ത്‌ അലി മുന്‍ തൊടുപുഴ മുന്‍സിപ്പല്‍ ചെയര്‍മാനായിരുന്നു.