Section

malabari-logo-mobile

ഏഷ്യന്‍ വെയ്റ്റ് ലിഫ്റ്റിംഗ് ചാംപ്യന്‍ഷിപ്പ്‌ ഇന്ത്യക്ക്‌ 6 സ്വര്‍ണം ഉള്‍പ്പെടെ 14 മെഡലുകള്‍

HIGHLIGHTS : ദോഹ: ദോഹയില്‍ നടക്കുന്ന ഏഷ്യന്‍ വെയ്റ്റ് ലിഫ്റ്റിംഗ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ കരുത്ത്. ആറ് സ്വര്‍ണം ഉള്‍പ്പെടെ 14 മെഡലുകളാണ്

20150105162720ദോഹ: ദോഹയില്‍ നടക്കുന്ന ഏഷ്യന്‍ വെയ്റ്റ് ലിഫ്റ്റിംഗ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ കരുത്ത്. ആറ് സ്വര്‍ണം ഉള്‍പ്പെടെ 14 മെഡലുകളാണ് ഇന്ത്യ നേടിയത്. 17-ാമത് ഏഷ്യന്‍ യൂത്ത് (ബോയ്‌സ് ആന്റ് ഗേള്‍സ്), 22-ാമത് ജൂനിയര്‍ വുമണ്‍, 29-ാമത് ജൂനിയന്‍ മെന്‍ ഏഷ്യന്‍ വെയ്റ്റ് ലിഫ്റ്റിംഗ് ചാംപ്യന്‍ഷിപ്പുകളാണ് ദോഹയില്‍ നടക്കുന്നത്.
തിങ്കളാഴ്ച നടന്ന അവസാന മല്‍സരത്തില്‍ ഇന്ത്യയുടെ സ്വപ്‌ന പ്രിയ ബറുവ ജൂനിയര്‍ വുമണ്‍ 69 കിലോഗ്രാം വിഭാഗത്തില്‍ വെള്ളി മെഡല്‍ സ്വന്തമാക്കി. ഞായറാഴ്ച ജൂനിയര്‍ മെന്‍ 85 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ വെങ്കട്ട് രാഹുലും സ്വര്‍ണം നേടിയിരുന്നു.
ജൂനിയര്‍ വുമണ്‍ ലിഫ്റ്റര്‍മാരായ എസ് തസാന ചാനു (58 കിലോഗ്രാം), പൂനം യാദവ് (63 കിലോഗ്രാം) എന്നിവര്‍ വെങ്കലമാണ് കരസ്ഥമാക്കിയത്. യൂത്ത് ഗേള്‍സ് 58 കിലോഗ്രാം വിഭാഗത്തില്‍ കെ എച്ച് നുംഗ്ഷിതോണും മൂന്നാം സ്ഥാനം നേടി.
ഇന്ത്യ ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടിയത് യൂത്ത് ബോയ്‌സ് വിഭാഗത്തിലാണ്. യൂത്ത് ബോയ്‌സിലെ മൂന്ന് ഇനത്തിലും ഇന്ത്യക്കായിരുന്നു സ്വര്‍ണം. യൂത്ത് ഗേള്‍സ്, ജൂനിയര്‍ വുമണ്‍ വിഭാഗത്തിലാണ് മറ്റ് രണ്ടു സ്വര്‍ണങ്ങള്‍  നേടിയത്.
ഇന്ത്യക്കു പുറമേ പാകിസ്താന്‍, കസാഖിസ്താന്‍, കിര്‍കിസ്താന്‍, അല്‍ജീരിയ, ഒമാന്‍, തായ്‌വാന്‍, ഖത്തര്‍, ഇറാഖ്, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് മത്സര രംഗത്തുള്ളത്. ചാംപ്യന്‍ഷിപ്പിലെ അവസാന രണ്ടിനങ്ങളിലെ മത്സരങ്ങള്‍ ഇന്ന് നടക്കും.
മുന്‍ കേന്ദ്ര മന്ത്രി ബീരേന്ദ്ര പ്രസാദിന്റെ നേതൃത്വത്തില്‍ 36 അംഗ സംഘമാണ് ഇന്ത്യയില്‍ നിന്നെത്തിയത്. ഏഷ്യന്‍ വെയ്റ്റിലിഫറ്റിംഗ് അസോസിയേഷന്‍ ഭരണ സമിതിയിലേക്ക് ഇന്നലെ നടന്ന തിരഞ്ഞടുപ്പില്‍ ബീരേന്ദ്ര പ്രസാദ് എക്‌സിക്യൂട്ടീവ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!