Section

malabari-logo-mobile

ആഷിക്‌ അബുവിന്റെ കോഫിഷോപ്പില്‍ പോലീസ്‌ റെയ്‌ഡ്‌

HIGHLIGHTS : കൊച്ചി: പ്രശസ്‌ത സിനിമ സംവിധായകന്‍ ആഷിക്‌ അബുവിന്റെ ഉടമസ്ഥതയിലുള്ള കോഫിഷോപ്പില്‍

Cafe-papayaകൊച്ചി: പ്രശസ്‌ത സിനിമ സംവിധായകന്‍ ആഷിക്‌ അബുവിന്റെ ഉടമസ്ഥതയിലുള്ള കോഫിഷോപ്പില്‍ പോലീസ്‌ റെയ്‌ഡ്‌ നടക്കുന്നു. എറണാകുളം പാലാരിവട്ടത്തെ കഫേ പപ്പായയിലാണ്‌ റെയ്‌ഡ്‌ നടന്നത്‌
വാലന്റൈന്‍സ്‌ ഡേയോടനുബന്ധിച്ചാണ്‌ റെയ്‌ഡ്‌ നടക്കുന്നതെന്നും എറണാകുളത്തെ പല ഹോട്ടലുകളിലും റെയ്‌ഡ്‌ നടക്കുന്നുണ്ടെന്നും വിവരം.

എന്നാല്‍ ചാനല്‍ വാര്‍ത്തകളില്‍ കാണുന്നതരത്തിലുള്ള യാതൊരുവിധ പരിശോധനയും നടന്നി്‌ട്ടില്ലെന്ന്‌ ആഷിഖ്‌ അബു വ്യക്തമാക്കി. കൊക്കൈയിന്‍ കേസ്‌ പുറത്ത്‌ വന്നപ്പോള്‍ ആഷിഖ്‌ അബുവിനെ ഈ കേസുമായി ബന്ധപ്പെടുത്താന്‍ ശ്രമിക്കുന്ന പല വാര്‍ത്തകളും ചര്‍ച്ചകളും വ്യാപകമായിരുന്നു. അതുകൊണ്ടുതന്നെ ഇന്ന്‌ നടന്ന റെയ്‌ഡ്‌ വാര്‍ത്തക്ക്‌ വന്‍ പ്രാധാന്യമാണ്‌ ചാനലുകള്‍ നല്‍കുന്നത്‌.

sameeksha-malabarinews

കേരളത്തിലെ രാഷ്ട്രീയ വിഷയങ്ങളില്‍ സ്വന്തം അഭിപ്രായം വെട്ടിതുറന്ന പറഞ്ഞതോടെയാണ്‌ ആഷിക്‌ അബു പലരുടെയും കണ്ണിലെ കരടാകുന്നത്‌.കെഎം മാണിക്കെതിരെ ഉയര്‍ന്ന ബാര്‍ക്കോഴക്കേസ്‌ അഴിമതിക്കെതിരെ എന്റെ വക 500 എന്ന ഫേസ്‌ബുക്ക്‌ കാമ്പയിന്‌്‌ തുടക്കമിട്ടതിനുള്ള പ്രതികാകമായണണ്‌ ഇത്തരത്തിലുള്ള നടപടികളെന്ന്‌ ആക്ഷേപമുയര്‍ന്നിട്ടുണ്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!