ലൈംഗിക പീഡനം;ആസാറാം ബാപ്പുവിനെതിരെ കുറ്റം ചുമത്തി

M_Id_415318_Asaram_Bapuജോധ്പൂര്‍ : സ്വയം പ്രഖ്യാപിത ആള്‍ദൈവമായ ആസാറാം ബാപ്പുവിനെതിരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കുറ്റം ചുമത്തി. ബലാത്സംഗം, ക്രിമിനല്‍ ഗൂഡാലോചന തുടങ്ങിയ വകുപ്പുകളാണ് ബാപ്പുവിനെതിരെ ചുമത്തിയിരിക്കുന്നത്. പെണ്‍കുട്ടിയെ ആശ്രമത്തില്‍ വെച്ചാണ് ബാപ്പു പീഡിപ്പിച്ചത്. സംഭവത്തില്‍ ബാപ്പുവിന്റെ സഹായികളായ സഞ്ജിത ഗുപ്ത , ശരത് ചന്ദ്ര എന്നിവര്‍ക്കെതിരെയും പോലീസ് ചുമത്തിയ വകുപ്പുകള്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി മനോജ്കുമാര്‍ വ്യാസ് അംഗീകരിച്ചു.

നിയമ വിരുദ്ധമായി തടങ്കലില്‍ വെക്കുക, ലൈംഗിക പീഡനം, മനുഷ്യകടത്ത്, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുക, ഗൂഡാലോചന, ഭീഷണപ്പെടുത്തല്‍ എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഇതിനു പുറമെ പിഒസിഎസ്ഒയുടെ ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരം മറ്റ് വകുപ്പുകളും എടുത്തിട്ടുണ്ട്. ഇത് പ്രകാരം ജീവപര്യന്തം ശിക്ഷ വിധിക്കാനുള്ള വകുപ്പുകളുമുണ്ട്. ആസാറാം ബാപ്പുവിനെതിരെ ഇതിന് പുറമെ നിരവധി പീഡന കേസുകളാണ് ഉള്ളത്.