ആശാറാം ബാപ്പു പീഡനക്കേസ്‌;സാക്ഷിയെ വധിക്കാന്‍ ശ്രമം

download (2)ദില്ലി: ആള്‍ദൈവം ആശാറാം ബാപ്പുവിനെതിരായ ലൈംഗിക പീഡനക്കേസിലെ മുഖ്യ സാക്ഷിയെ വധിക്കാന്‍ ശ്രമം. മുപ്പത്തഞ്ചുകാരനായ കൃപാല്‍ സിംഗിനാണ്‌ ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍വെച്ച്‌ വെടിയേറ്റത്‌. അക്രമികളുടെ വെടിയേറ്റ്‌ സാക്ഷി കൃപാല്‍ സിംഗ്‌ ഗുരുതരാവസ്ഥയിലാണ്‌. ഇയാള്‍ ബൈക്കില്‍ വീട്ടിലേക്ക്‌ പോകുമ്പോള്‍ മറ്റൊരു ബൈക്കിലെത്തിയ രണ്ട്‌ പേരില്‍ പിന്നിലിരുന്നയാള്‍ കൃപാല്‍ സിംഗിന്‌ നേരെ വെടിവെയ്‌്‌ക്കുകയായിരുന്നു.

സ്‌കൂള്‍ വിദ്യാര്‍ത്ഥനിയായ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതനാണ്‌ 74 കാരനായ ആശാറാം ബാപ്പുവിനെതിരെ കേസെടുത്തത്‌. നിലവില്‍ ഒമ്പതാം തവണയാണ്‌ ബാപ്പുവിനെതിരെ സാക്ഷി പറഞ്ഞയാള്‍ക്കുനേരെ ആക്രമണം ഉണ്ടായത്‌. ഇപ്പോള്‍ ആശാറാം ബാപ്പു ജോധ്‌പൂരിലെ ജയിലിലാണ്‌ ഉള്ളത്‌.