Section

malabari-logo-mobile

അരവിന്ദ് കെജ്രിവാള്‍ രാജിക്കത്ത് നല്‍കി

HIGHLIGHTS : ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയും ആയ അരവിന്ദ് കെജ്രിവാള്‍ പാര്‍ട്ടി കണ്‍വീനര്‍ സ്ഥാനം രാജിവെച്ചു. ആം ആദ്മി പാര്‍ട്ടിയുടെ

VBK-KEJRIWAL_1291075fന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയും ആയ അരവിന്ദ് കെജ്രിവാള്‍ പാര്‍ട്ടി കണ്‍വീനര്‍ സ്ഥാനം രാജിവെച്ചു. ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ ആണ് അരവിന്ദ് കെജ്രിവാള്‍. കെജ്രിവാളിന്റെ നേതൃത്വത്തിനെതിരെ പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളായ പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും രംഗത്ത് വന്നതിന് പിറകെയാണ് കെജ്രിവാളിന്റെ രാജി.

പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും നയരൂപീകരണത്തിനും ആയി ചേര്‍ന്ന് പാര്‍ട്ടി ദേശീയ നിര്‍വ്വാഹക സമിതിക്കാണ് കെജ്രിവാള്‍ രാജിക്കത്ത് നല്‍കിയത്. ദില്ലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തന്റെ തീരുമാനമെന്നും കെജ്രിവാള്‍ വ്യക്തമാക്കുന്നു. ഫെബ്രുവരി 26 ന് തന്നെ കെജ്രിവാള്‍ രാജിക്കത്ത് നല്‍കിയിരുന്നു എന്നാണ് പാര്‍ട്ടി നേതാക്കള്‍ പ്രറയുന്നത്്.

sameeksha-malabarinews

എന്നാല്‍ അന്ന് ചേര്‍ന്ന യോഗം ഇത് ഏകകണ്‌ഠേന തള്ളി എന്നും പറയുന്നു. എന്തായാലും ദില്ലിയില്‍ മാര്‍ച്ച് നാലിന് നടക്കുന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ കെജ്രിവാള്‍ പങ്കെടുക്കില്ലെന്നാണ് വിവരം. പാര്‍ട്ടി നേതൃത്വത്തിനെതിരെ പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയ യോഗേന്ദ്ര യാദവിനും പ്രശാന്ത് ഭൂഷണും എതിരെ നടപടിയെടുക്കണം എന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!