Section

malabari-logo-mobile

കെജ്രിവാള്‍ എഎപി കണ്‍വീനര്‍ സ്ഥാനം രാജിവെക്കാന്‍ ഒരുങ്ങി

HIGHLIGHTS : ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആം ആദ്മി പാര്‍ട്ടിയുടെ കണ്‍വീനര്‍ സ്ഥാനം രാജിവെക്കാന്‍ ഒരുങ്ങിയതായി റിപ്പോര്‍ട്ട്.

Arvind-Kejriwal---s-Another-Bomb-1831ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആം ആദ്മി പാര്‍ട്ടിയുടെ കണ്‍വീനര്‍ സ്ഥാനം രാജിവെക്കാന്‍ ഒരുങ്ങിയതായി റിപ്പോര്‍ട്ട്. പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ അതൃപ്തിയെ തുടര്‍ന്നാണ് ഇത്. ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനവും പാര്‍ട്ടിയുടെ കണ്‍വീനര്‍ സ്ഥാനവും കെജ്രിവാള്‍ സൂക്ഷിക്കുന്നതിലാണ് എ എ പിയിലെ നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചത് എന്നാണ് അറിയുന്നത്.

വ്യാഴാഴ്ച നടന്ന ദേശീയ സമിതിയിലാണ് കെജ്രിവാള്‍ രാജി സന്നദ്ധത പ്രകടിപ്പിച്ചത്. എന്നാല്‍ കെജ്രിവാള്‍ കണ്‍വീനര്‍ സ്ഥാനം വിടുന്നതിനോട് പാര്‍ട്ടി അംഗങ്ങള്‍ അനുകൂല നിലപാടല്ല എടുത്തത്. ഇത് സംബന്ധിച്ച് കത്ത് കൈമാറിയ കെജ്രിവാള്‍ ഫോണിലൂടെയും നേതാക്കളെ തന്റെ തിരുമാനം അറിയിച്ചു. പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും അടക്കമുള്ള നേതാക്കള്‍ കെജ്രിവാള്‍ കണ്‍വീനര്‍ സ്ഥാനം രാജിവെക്കുന്നതിനെ എതിര്‍ത്തു.

sameeksha-malabarinews

അതേസമയം പാര്‍ട്ടിയില്‍ ജനാധിപത്യമില്ല എന്ന് നേരത്തെയും ആരോപണം ഉണ്ടായിട്ടുണ്ട്. കെജ്രിവാളിന്റെ ഏകാധിപത്യമാണ് പാര്‍ട്ടിയില്‍ നടക്കുന്നത് എന്നാരോപിച്ച് ഷാസിയ ഇല്‍മി, വിനോദ് കുമാര്‍ ബിന്നി തുടങ്ങിയ നേതാക്കള്‍ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചിരുന്നു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും രാഷ്ട്രീയകാര്യ കമ്മിറ്റിയില്‍ പങ്കെടുക്കാതെ വിട്ടുനിന്നതും വിവാദമായിട്ടുണ്ട്.

ആം ആദ്മി പാര്‍ട്ടി സ്ഥാപിച്ചത് മുതല്‍ അരവിന്ദ് കെജ്രിവാളാണ് പാര്‍ട്ടിയുടെ കണ്‍വീനര്‍. ഇത് രണ്ടാമത്തെ തവണയാണ് അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹിയുടെ മുഖ്യമന്ത്രിയാകുന്നത്. 2014 ല്‍ പാര്‍ട്ടി മന്ത്രിസഭ രൂപീകരിച്ചപ്പോഴും കെജ്രിവാളായിരുന്നു മുഖ്യമന്ത്രി. തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ ഭരണം പിടിച്ചതിന് പിന്നാലെ എ എ പി പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായാണ് സൂചനകള്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!