അരുവിക്കരയില്‍ വോട്ടെടുപ്പ്‌ അവസാനിച്ചു;73.1% പോളിംഗ്‌

votingതിരുവനന്തപുരം: അരുവിക്കര നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ്‌ അവസാനിച്ചു. വൈകീട്ട്‌ അഞ്ചുമണിവരെയായരുന്നു വോട്ടെടുപ്പ്‌. എട്ട്‌ പഞ്ചായത്തുകളിലായി 154 ബൂത്തുകളിലായിട്ടാണ്‌ വോട്ടെടുപ്പ്‌ നടന്നത്‌. പ്രതീകൂല കാലാവസ്ഥയിലും കനത്ത പോലിംഗാണ്‌ ഇത്തവണ അരുവിക്കരയില്‍ നടന്നത്‌.

73 ശതമാനം പോളിംഗ്‌ രേഖപ്പെടുത്തി.

അരുവിക്കര പോളിംഗ്‌ ശതമാനം പഞ്ചായത്ത്‌ തലത്തില്‍

1. അരുവിക്കര 71 %
2. തൊളക്കോട്‌ 73 %
3. ഉഴമലക്കല്‍ 72 %
4. ആര്യനാട്‌ 74 %
5. കുറ്റിച്ചല്‍ 69%
6. വിതുര 75%
7.വെള്ളനാട്‌ 74%
8. പൂവച്ചല്‍ 70%