അരുവിക്കരയില്‍ കെ എസ്‌ ശബരിനാഥന്‍ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി

sabarinathanതിരു:അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ അന്തരിച്ച സ്‌പീക്കര്‍ ജി കാര്‍ത്തികേയന്റെ മകന്‍ കെ എസ്‌ ശബരിനാഥനെ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. കെ പി സി പ്രസിഡന്റ്‌ വി എം സുധീരനാണ്‌ സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്‌.

കാര്‍ത്തികേയന്റെ ഭാര്യ എംടി സുലേഖ മത്സരിക്കാനില്ലെന്ന്‌ പറഞ്ഞതിനെ തുടര്‍ന്നാണ്‌ മകന്‍ സ്ഥാനാര്‍ത്ഥിയായത്‌.

ജി കാര്‍ത്തികേയന്റെയും എംടി സുലേഖയുടെയും രണ്ടാമത്തെ മകനാണ്‌ കെ എസ്‌ ശബരീനാഥന്‍. മുപ്പത്തിയൊന്നുകാരനായ ശബരീനാഥന്‍ ടാറ്റാട്രസ്റ്റില്‍ സീനിയര്‍ മാനേജരാണിപ്പോള്‍.

അതെസമയം രാഷ്ട്രീയ രംഗത്ത്‌ സജീവമല്ലാത്ത ശബരീനാഥിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ കെ എസ്‌ യുവിനും യൂത്ത്‌ കോണ്‍ഗ്രസിനും എതിര്‍പ്പുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. എതിര്‍പ്പ്‌ പ്രകടിപ്പിച്ച്‌ കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‌ കെ എസ്‌ യു പ്രസിഡന്റ്‌ വി എസ്‌ ജോയ്‌ കത്തുനല്‍കുകയും ചെയ്‌തിട്ടുണ്ട്‌.