അരുവിക്കര ഉപതെരഞ്ഞെടുപ്പ്‌; എം വിജയകുമാര്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി

Untitled-1 copyതിരു : അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ എം വിജയകുമാര്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകും. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ്‌ തീരുമാനം. നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ ഈ തീരുമാനത്തിന്‌ അംഗീകാരം നല്‍കും. നിലവില്‍ സിപിഐഎംെ സംസ്ഥാന കമ്മിറ്റി അംഗമാണ്‌ എം വിജയകുമാര്‍.

സ്‌പീക്കറായിരുന്ന ജി.കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്നാണ്‌ അരുവിക്കരയില്‍ ഉപതെരഞ്ഞെടുപ്പ്‌ വേണ്ടിവന്നത്‌. ജൂണ്‍ 27 നാണ്‌ അരുവിക്കരയില്‍ ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌.

യുഡിഎഫ്‌ ക്യാംപില്‍ ജി കാര്‍ത്തികേയന്റെ ഭാര്യ സുലേഖയുടെ പേരാണ്‌ സജീവമായിരിക്കുന്നത്‌. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല.