Section

malabari-logo-mobile

ഇരുപത് വര്‍ഷത്തെ ഇടവേളക്ക് ശേഷം അരുന്ധതി റോയിയുടെ പുതിയ നോവല്‍ പുറത്തിറങ്ങുന്നു.

HIGHLIGHTS : ഇരുപത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ് തന്റെ രണ്ടാമത്തെ നോവല്‍ പുറത്തിറങ്ങുന്നു

arundhati-roy-copyഇരുപത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ് തന്റെ രണ്ടാമത്തെ നോവല്‍ പുറത്തിറങ്ങുന്നു. ‘ ദ മിനിസട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ് എന്ന കൃതിയാണ് അരുന്ധതി എഴുതിയിരിക്കുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അരുന്ധതി ഈ നോവലിന്റെ ഏഴുത്തുപുരയിലായിരുന്നു.

ബ്രിട്ടനിലും ഇന്ത്യയിലുമായിരിക്കും ആദ്യം നോവല്‍ പ്രസിദ്ധീകരിക്കുക. ഇന്ത്യയില്‍ പെന്‍ഗ്വിന്‍ ഇന്ത്യയാണ് പ്രസാധകര്‍.
കേരളത്തിന്റെ പാശ്ചാത്തലത്തില്‍ രചിച്ച ദ ഗോഡ് ഓഫ് സ്മാള്‍ തിങ്‌സ് ആണ് അരുന്ധതിയുടെ ആദ്യ നോവല്‍. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട് ഈ കൃതിക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.. ബൂക്കര്‍ പ്രൈസിന് അര്‍ഹമായ ഈ കൃതി 40 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു ആറ് മില്ല്യണ്‍ കോപ്പിയാണ് ഗോഡ് ഓഫ് സമാള്‍ തിങ്‌സ് വിറ്റഴിഞ്ഞത്.
ഈ നോവലിന്റെ മലയാള പരിഭാഷ പുറത്തിറക്കിയ ഡിസി ബുക്‌സ് തന്നയാണ് പുതിയ നോവലിന്റെ പരിഭാഷ പുറത്തിറക്കുകയെന്നാണ് റിപ്പോര്‍ട്ട്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!