അരുണാചല്‍ പ്രദേശ് സര്‍ക്കാരിനെ പിരിച്ചുവിട്ടത് നിയമവിരുദ്ധം; സുപ്രിം കോടതി

ന്യൂഡല്‍ഹി : അരുണാചല്‍ പ്രദേശ് സര്‍ക്കാരിനെ പിരിച്ചുവിട്ടത് നിയമവിരുദ്ധമാണെന്ന് സുപ്രിം കോടതി. ബിജെപിയും കോണ്‍ഗ്രസ് വിമതരും ചേര്‍ന്ന് അട്ടിമറിച്ച കോണ്‍ഗ്രസ് സര്‍ക്കാരിന് അധികാരത്തില്‍ തുടരാം. ബിജെപിയും കോണ്‍ഗ്രസ് വിമതരും ചേര്‍ന്ന് രൂപീകരിച്ച സര്‍ക്കാരിനെ സുപ്രിംകോടതി പിരിച്ചുവിട്ടു.

നിശ്ചയിച്ച തീയതിക്കും മുമ്പ് ഗവര്‍ണ്ണര്‍ നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ത്തത് ഭരണഘടനാ ലംഘനമാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. സ്പീക്കറെ നീക്കിയ ഗവര്‍ണറുടെ നടപടി തെറ്റാണെന്നും സുപ്രിംകോടതി വിധിച്ചു.