അരുണാചലില്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നു;അഞ്ചുമരണം

ഇറ്റാനഗര്‍:അരുണാചലില്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. രാവിലെ ആറിന് അതിര്‍ത്തി പ്രദേശമായ തവാങിലാണ് അപകടമുണ്ടായത്. എം ഐ -17 ഹെലികോപ്റ്റര്‍ ആണ് തകര്‍ന്നത്. ഒരാള്‍ അതീവഗുരുതരാവസ്ഥയിലാണ്.