കല സ്ത്രീകള്‍ക്കെതിരെ ആക്രമണത്തിന് കാരണമാകുന്നെങ്കില്‍ ; ആദ്യം കാമസൂത്ര നിരോധിക്കണം;പ്രിയങ്ക ചോപ്ര

images (5)നിലവില്‍ കല സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്ക് കാരണമാകുന്നുണ്ടെങ്കില്‍ ആദ്യം ചെയ്യേണ്ടത് പുരാതനമായ കാമസൂത്ര നിരോധിക്കുകയും എല്ലോറ ഗുഹകള്‍ അടച്ചു പൂട്ടുകയുമാണ് വേണ്ടതെന്ന് നടി പ്രിയങ്ക ചോപ്ര വ്യക്തമാക്കി. സിനിമകള്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് പ്രചോദനമാകുന്നുണ്ട് എന്ന വാദത്തോട് പ്രതികരിക്കവെയാണ് പ്രിയങ്കാ ചോപ്ര ഇക്കാര്യം വ്യക്തമാക്കിയത്. സിനിമ ഒരു കലയാണെന്നും രാജ്യത്ത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് സിനിമയെ മാത്രം കുറ്റം പറഞ്ഞിട്ട് യാതൊരു കാര്യവുമില്ലെന്ന് പ്രിയങ്ക പറഞ്ഞു.

സിനിമകള്‍ വിനോദത്തിന് വേണ്ടി നിര്‍മ്മിക്കപ്പെട്ടിട്ടുള്ളവയാണ്. സിനിമയും അതിലെ ഗാനങ്ങളും ബലാത്സംഗങ്ങള്‍ക്ക് കാരണമാകുന്നുവെങ്കില്‍ എന്തു കൊണ്ട് എല്ലോറ ഗുഹകള്‍ അടച്ചു പൂട്ടുന്നില്ല എന്നും കാമസൂത്ര പുസ്തകം അടച്ചു പൂട്ടുന്നില്ല എന്നും പ്രിയങ്ക ചോദിച്ചു.

ഇന്ത്യയില്‍ ശക്തമായ നിയമസംവിധാനം നിലവിലുണ്ടെങ്കിലും അത് ശരിയായ രീതിയിലല്ല ലഭ്യമാകുന്നത് എന്നും ഇക്കാര്യത്തില്‍ എന്തുകൊണ്ടാണ് നടപടി ഉണ്ടാകാത്തത് എന്നും പ്രിയങ്ക ചോദിച്ചു.