നിലമ്പുര്‍ എംഎല്‍എ അന്‍വറിനെതിരെ അറസ്റ്റ് വാറണ്ട്

മഞ്ചേരി: റിസോര്‍ട്ടിനായി വാങ്ങിയ ഭുമിക്ക് പുറമെ കുടുതല്‍ ഭുമി തട്ടിയെടുത്തെന്ന പരാതിയില്‍ നിലമ്പുര്‍ എംഎല്‍എ പിപി അന്‍വറിനെതിരെ കോടതിയുടെ അറസ്റ്റ് വാറണ്ട്. ഫെബ്രുവരി രണ്ടിനകം എംഎല്‍എയെ അറസ്റ്റ് ചെയ്യണമെന്നാണ് പോലീസിന് കോടതി നല്‍കിയ നിര്‍ദ്ദേശം.
പിവി ജോസഫ് എന്നയാളാണ് പരാതിക്കാരന്‍. പ്രമുഖ അഭിഭാഷകനായ അഡ്വ. പി.എ.പൗരനാണ് ഇദ്ദേഹത്തിന് വേണ്ടി കോടതിയില്‍ ഹാജരായത്.

ചാലിയാര്‍ പഞ്ചായത്തിലെ കക്കാടുംപൊയിലില്‍ അന്‍വറിന്റെ ഉടമസ്ഥതയില്‍ നിര്‍മ്മാണം നടക്കുന്ന റിസോര്‍ട്ടിനായി ഇയാളില്‍ നിന്ന് ഭുമി വാങ്ങിയിരുന്നു. എന്നാല്‍ കരാറില്‍ ഉള്‍പ്പെട്ടതിലും കുടുതല്‍ ഭുമി തട്ടിയെടുത്തെന്നാണ് ജോസഫ് പരാതിയില്‍ പറയുന്നത്.