അരൂരില്‍ മൂന്ന് യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു

ആലപ്പുഴ: സുഹൃത്തിന്റെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ മൂന്ന് യുവാക്കള്‍ ട്രെയിന്‍തട്ടി മരിച്ചു. അരൂര്‍ സ്വദേശികളായ ജിതിന്‍, ലിവിന്‍,എലൂര്‍ സ്വദേശി മിലന്‍ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. ഇവര്‍ റെയില്‍പാളം മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടത്തില്‍പ്പെട്ടത്.

കൊല്ലത്തു നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന മെമു ട്രെയിനാണ് ഇവരെ ഇടിച്ചത്.

ഏലൂര്‍ സ്വദേശിയായ മിലനെ ബസ് കയറ്റാനായി പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.