ഞാറു നടീല്‍ ഉത്സവമാക്കി എ ആര്‍ നഗര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

Untitled-2 copyവേങ്ങര: ഞാറു നടീല്‍ ഉത്സവമാക്കി എ ആര്‍ നഗര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും രക്ഷിതാക്കളും. അന്താരാഷ്‌ട്ര കുടുംബ കൃഷി വര്‍ഷാചരണത്തിന്റെ ഭാഗമായി വിദ്യാലയത്തിലെ സീഡ്‌ കാര്‍ഷിക ക്ലബ്ബുകള്‍ ചേര്‍ന്നാണ്‌ ഞാറു നടീല്‍ സംഘടിപ്പിച്ചത്‌. കര്‍ഷകരും കൊടുവായൂര്‍ പാടശേഖരസമിതി കണ്‍വീനറുമായ കെസി കമ്മദിന്റെ സഹായത്തോടെയാണ്‌ കൃഷി നടത്തുന്നത്‌.

കക്കാടംപുറം ഊക്കത്ത്‌ കൊടുവായൂര്‍ വയലില്‍ 25 സെന്റ്‌ സ്ഥലത്താണ്‌ കൃഷിയിറക്കുന്നത്‌. സീഡ്‌ കോ ഓര്‍ഡിനേറ്റര്‍ മുഹമ്മദ്‌ ഇഖ്‌ബാല്‍ പ്രധാന അദ്ധ്യാപകന്‍ എം രാമചന്ദ്രന്‍, സീഡ്‌ ലീഡര്‍ വി എന്‍ മുഹമ്മദ്‌ ഹാഷിം എന്നിവര്‍ പരിപാടിക്ക്‌ നേതൃത്വം നല്‍കി.