അരിയല്ലുര്‍  സംസകൃതി ക്ലബ്ബിനെതിരെ പോസ്റ്റര്‍: വ്യാപക പ്രതിഷേധം

ariyalloorവള്ളിക്കുന്ന്‌ :അരിയല്ലുര്‍ സംസ്‌കൃതി ക്ലബ്ബിനെതിരെ അപകീര്‍ത്തികരമായ പോസ്‌റ്ററുകള്‍ പതിച്ചതില്‍ വ്യാപക പ്രതിഷേധം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്‌ അരിയല്ലുര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത്‌ പതിച്ചിരുന്ന പോസറ്ററുകള്‍ പോലീസ്‌ നീക്കം ചെയ്‌തു.

ചൊവ്വാഴ്‌ച രാത്രിയിലാണ്‌ പോസ്‌റ്ററുകള്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടത്‌. സംസ്‌കൃതിക്കെതിരെയും ക്ലബ്ബിന്റെ സെക്രട്ടറിക്കെതിരെയുമാണ്‌ പോസ്‌റ്ററുകള്‍. കഴിഞ്ഞ ദിവസം നടന്ന സിപിഎം ലോക്കല്‍ സമ്മേളനത്തിന്റെ പ്രകടനത്തില്‍ ആര്‍എസ്‌എസിനെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ചിരുന്നു. ഈ പ്രകടനത്തില്‍ ക്ലബ്ബ്‌ സെക്രട്ടറി പങ്കെടുത്തതിനെ തുടര്‍ന്നാണ്‌ ക്ലബ്ബിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്‌.്‌

ക്ലബ്ബിന്‌ ഒരു രാഷ്ട്രീയകക്ഷികളുമായും ബന്ധമി്‌ല്ലെന്നും എന്നാല്‍ ക്ലബ്ബംഗങ്ങള്‍ക്ക്‌ തങ്ങളുടെ രാഷ്ട്രീയത്തില്‍ വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാമെന്നതുമാണ്‌ തങ്ങളുടെ നിലപാടെന്ന്‌ ക്ലബ്ബ്‌ ഭാരവാഹികള്‍ വ്യക്തമാക്കി. 25 വര്‍ഷക്കാലമായി അരിയല്ലൂരിന്റെ കലാ കായിക സാംസ്‌കാരികമണ്ഡലങ്ങളില്‍ സജീവ സാനിധ്യമായ സംസ്‌ക#തി ജാതിമതരാഷ്ട്രീയ ചിന്തകള്‍ക്കതീതമായി പ്രവര്‍ത്തിക്കുന്ന ക്ലബാണെന്നും അംഗങ്ങള്‍ പറഞ്ഞു.