കോപ്പയില്‍ അര്‍ജന്റീനയ്‌ക്ക്‌ ആദ്യ ജയം

downloadആദ്യ മത്സരത്തില്‍ സമനിലയില്‍ കുരുങ്ങി വിയര്‍ത്ത അര്‍ജന്റീന രണ്ടാമത്തെ മത്സരത്തില്‍ ഗോളിന്‌ ഉറുഗ്വേയെ മറികടന്നു. കളിയുടെ അമ്പത്തിയാറാം മിനിട്ടില്‍ അര്‍ജന്റീനയുടെ സെര്‍ജിയോ അഗ്യുറോയാണ്‌ വിജയഗോള്‍ നേടിയത്‌. സെബലേറ്റയുടെ അതിമനോഹരമായ ക്രോസിലേക്ക്‌ അഗ്യുറോയ്‌ നടത്തിയ ഡൈവിംഗ്‌ ഹെഡ്‌ ലക്ഷ്യം കാണുകയായിരുന്നു.

കളിയുടെ ആദ്യപകുതിയില്‍ ആദിപത്യം പുലര്‍ത്തിയ അര്‍ജന്റീന ഉറുഗ്വേ ഗോള്‍മുഖത്തേക്ക്‌ നിരവധി ആക്രമണങ്ങള്‍ നടത്തി. കളിയുടെ 22 ാം മിനുട്ടില്‍ മെസി തളികയില്‍വെച്ച്‌ നല്‍കിയ പന്തില്‍ അഗ്യൂറേയുടെ ഹെഡ്ഡര്‍ ഗോളാകുമെന്ന്‌ ഉറപ്പിച്ചതായിരുന്നു.

പിന്നീട്‌ അര്‍ജന്റീന രണ്ടാം പകുതിയില്‍ ഗോള്‍ നേടിയതോടെ ഉറുഗ്വയും പ്രത്യാക്രമണം ആരംഭിച്ചു. അവസാന നിമിഷങ്ങളിലെ ഉറുഗ്വേ മുന്നേറ്റങ്ങളെ പ്രതിരോധവും സെര്‍ജിയോ റൊമേറോയും സമര്‍ത്ഥമായി ചെറുത്തതോടെ ക്വാര്‍ട്ടര്‍ പാത സുഗമമാക്കി ആല്‍ബി സൈലസ്റ്റകള്‍ ബൂട്ടഴിച്ചു.