അരവിന്ദ് കെജിരിവാള്‍ രാജിവെച്ചു

kejriwalദില്ലി:  48 ദിവസത്തെ ഭരണത്തിനൊടുവില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാളിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെച്ചു. അഴിമതിക്കെതിരെ ദില്ലി നിയമസഭയില്‍ ജനലോക്ബാല്‍ ബില്‍ അവതരിപ്പിക്കാനുള്ള നീക്കം ബിജെപിയും കോണ്‍ഗ്രസ്സും പരാജയപ്പെടുത്തിയതിനു പിന്നാലെയാണ് കെജരിവാള്‍ രാജി പ്രഖ്യാപിച്ചത്. ബില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്ങില്‍ രാജിവെക്കുമെന്ന് കെജിരിവാള്‍ നേരെത്തെ പ്രസ്താവിച്ചിരുന്നു.

മുകേഷ് അംബാനിക്കെതിരെ കേസെടുത്തതിനാലാണ് കോണ്‍ഗ്രസ്സും ബിജെപിയും സഭയില്‍ കൈകോര്‍ത്തതെന്ന് കെജരിവാള്‍ ആരോപിച്ചു. പൊതുവേദിയില്‍ വെച്ച് നൂറുകണക്കിന് ആംആദ്മി പ്രവര്‍ത്തകര്‍ക്കുമുന്നിലാണ് കെജരിവാള്‍ രാജിക്കാര്യം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ്സിനെയും ബിജെപിയെയും കെജരിവാള്‍ രൂക്ഷമായി വിമര്‍ശിച്ചു. യുപിഎ സര്‍ക്കാരിനെ കഴിഞ്ഞ പത്തുകൊല്ലം നിയന്ത്രിച്ചത് മുകേഷ് അംബാനിയാണെന്നാരോപിച്ച കെജരിവാള്‍ മോദിക്ക് കറങ്ങിനടക്കാനുള്ള പണം എവിടെനിന്നാണെന്നും ചോദിച്ചു.

ഇന്ന് നിയമസഭയില്‍ ബില്‍ അവതരിപ്പക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചെങ്ങിലും കോണ്‍ഗ്രസ്സും ബിജെപിയും അവതരണത്തിനെതിരെ വോട്ട് ചെയ്തതോടെ 27 നെതിരെ 42 വോട്ടുകള്‍ക്ക്് ്അവതരണാനുമതി തള്ളി. ഇതാണ് കെജിരവാളിന്റെ രാജിയിലേക്ക്് നയിച്ചത്.