അരവിന്ദ് കെജിരവാള്‍ മോദിക്കെതിരെ മത്സരിക്കും

narendramodiarvindkejriwalലക്‌നൗ:  ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിക്കെതിരെ വാരണസിയി്ല്‍ മത്സരിക്കുമെന്ന് അരവിന്ദ് കെജരിവാള്‍ പ്രഖ്യാപിച്ചു. വാരണസിയില്‍ ആംആദ്മി പാര്‍ട്ടി നടത്തിയ ജനസഭയിലാണ് ഇതു സംബന്ധിച്ചപ്രഖ്യാപനമുണ്ടായത്. മോദിക്കെതിരെ മത്സരിക്കുകയെന്ന വെല്ലുവിളി താന്‍ ഏറ്റെടുക്കുന്നുവെന്നാണ് കെജരിവാള്‍ പ്രഖ്യാപിച്ചത്.

ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന ഗുജറാത്തില്‍ വികസനമുണ്ടെന്ന മോദിയുടെ വാദത്തെ വെല്ലുവിളിച്ച കെജരിവാള്‍ വികസനത്തെ കുറിച്ച് പരസ്യസംവാദത്തിന് തയ്യാറുണ്ടോയെന്ന് കെജരിവാള്‍ വെ്ല്ലുവിളിച്ചു. ആയിരങ്ങള്‍ പങ്കെടുത്ത റാലിയിലാണ് കെജിരവാളി്‌ന്റെ പ്രഖ്യാപനം നടന്നത്.

ink1_1809538gവാരണസിയിലെത്തിയ അരവിന്ദ് കെജരിവാളിനെ ബിജെപി പ്രവര്‍ത്തകര്‍ തിരിഞ്ഞിരുന്നു. കെജരിവാളിന്റെ വാഹനത്തിനു നേരെ ചീമുട്ടയെറിയുകയും കെജരിവാളിന്റെ മേല്‍ മഷിയൊഴിക്കുകയും ചെയ്തിരുന്നു.