കെജ്‌രി വാളിന് തകര്‍പ്പന്‍ ജയം; ഷീലാദീക്ഷിദിന് തോല്‍വി

images (3)ദില്ലി : ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിദിനെ പരാജയപ്പെടുത്തി ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രി വാളിന് തകര്‍പ്പന്‍ ജയം. 5,529 വോട്ടുകള്‍ക്കാണ് കെജ്‌രി വാള്‍ ജയിച്ചത്. കോണ്‍ഗ്രസ്സിന്റെ ജനകീയ സ്ഥാനാര്‍ത്ഥിയായിരുന്ന ഷീലാദീക്ഷിതന്റെ പരാജയം കോണ്‍ഗ്രസ്സ് നേതൃത്വത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. 15 വര്‍ഷം നീണ്ടു നിന്ന ഷീലാ ദീക്ഷിത് ഭരണത്തിന് തിരശ്ശീലയിടുന്നതില്‍ ബിജെപിയേക്കാള്‍ ആംആദ്മി പാര്‍ട്ടി പ്രധാന പങ്ക് വഹിച്ചിരിക്കുകയാണ്. ഷീലാ ദീക്ഷിദിന്റെ ആദ്യ തെരഞ്ഞെടുപ്പ് തോല്‍വിയാണ് ഇത്.

ഒരു വര്‍ഷം മാത്രം പ്രായമുള്ള ആംആദ്മി പാര്‍ട്ടിയെ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചപ്പോള്‍ കാര്യമായ എതിരാളികളായി ബിജെപിയും കോണ്‍ഗ്രസ്സും കണ്ടിരുന്നില്ല. എന്നാല്‍ പിന്നീട് പ്രചരണം മുറുകിയപ്പോഴും എക്‌സിറ്റ്‌പോള്‍ പ്രീഫോള്‍ ഫലങ്ങള്‍ വന്നപ്പോഴും ആംആദ്മി പാര്‍ട്ടി വാര്‍ത്തകളില്‍ നിറഞ്ഞു.

ഇപ്പോള്‍ തെരഞ്ഞെടുപ്പു ഫലം പുറത്തു വന്നപ്പോഴും തള്ളി കളയാനാകാത്ത ശക്തിയാണ് താങ്ങളെന്ന് ആംആദ്മി പാര്‍ട്ടി തെളിയിച്ചിരിക്കുകയാണ്.