ആറളം സമരം ഒത്തുതീര്‍ന്നു

aralam-strikeആറളം: ആറളം ഫാമിലെ തൊഴിലാളികള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. ഫാമില്‍ ഒഴിവുള്ള തസ്‌തികകളിലേക്ക്‌ നിയമനം നടത്തുമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ഉറപ്പിനെ തുടര്‍ന്നാണ്‌ സമരം പിന്‍വലിച്ചത്‌. സര്‍ക്കാറിന്റെ ഉറപ്പ്‌ നേരത്തെ ലഭിച്ചിരുന്നു. എന്നാല്‍ മന്ത്രിയുടെ ഉറപ്പ്‌ രേഖാമൂലം വെണമെന്നാവശ്യപ്പെട്ടാണ്‌ തെഴിലാളികള്‍ സമരം തുടര്‍ന്നത്‌.

86 താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്താനും 2012 ല്‍ മറ്റ്‌ ഫാമുകളില്‍ നടപ്പാക്കിയ ആനുകൂല്യങ്ങള്‍ നല്‍കാനുമാണ്‌ സര്‍ക്കാരും സമരസമിതി നേതാക്കളും തമ്മിലുള്ള ചര്‍ച്ചയില്‍ ധാരണയായത്‌. ഇക്കാര്യങ്ങളില്‍ ഉത്തരവിറങ്ങിയാല്‍ ഉടന്‍ സമരം അവസാനിപ്പിക്കുമെന്നാണ്‌ ചര്‍ച്ചയ്‌ക്കുശേഷം സമരസമിതി അറിയിച്ചത്‌. മൂന്ന്‌ ദിവസമായി നടന്നുവരുന്ന സമരം സര്‍ക്കാര്‍ നിയന്ത്രണത്തിലു്‌ള്ള ഫാമിന്റെ പ്രവര്‍ത്തനം സ്‌തംഭിപ്പിച്ചിരിക്കുകയാണ്‌.

ആദിവാസികള്‍ ഉള്‍പ്പെടെയുള്ള കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, തൊഴിലാളികള്‍ക്ക്‌ ആനുകൂല്യം നല്‍കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലാണ്‌ സമരം നടത്തിയത്‌.