Section

malabari-logo-mobile

വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ധിച്ച പ്രധാന അധ്യാപകനെ അറസ്റ്റ് ചെയ്തു

HIGHLIGHTS : സംഭവം നടന്നത് ഏആര്‍ നഗര്‍ ഹയര്‍സെക്കണ്ടറി സ്‌കുളില്‍

സംഭവം നടന്നത് ഏആര്‍ നഗര്‍ ഹയര്‍സെക്കണ്ടറി സ്‌കുളില്‍
തിരുരങ്ങാടി : അധ്യാപകര്‍ വിദ്യാര്‍ത്ഥിയെ ക്രുരമായി മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ സ്‌കുളിലെ പ്രധാന അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിലെ ഏആര്‍ നഗര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്രധാന അധ്യാപകനായ പ്രേംജോസഫിനെയാണ് ഇന്ന് സ്‌കൂളിലെത്തിയ പോലീസ് അധ്യയനസമയത്ത് അറസ്റ്റ് ചെയ്തുകൊണ്ടുപോയത്.
ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയും മാട്ടരമേലപുറം മന്‍സുറിന്റെ മകനുമായ തന്‍ഫീറി(12) നാണ് അധ്യാപകരുടെ മര്‍ദ്ധനമേറ്റത്.

ബുധനാഴ്ച ഉച്ചക്കാണ് സംഭവം നടന്നത്.  സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാർത്ഥിയായ തൻഫീലിന് ക്ലാസിൽ നിന്നും ലഭിച്ച പൊതി കയ്യിലെടുത്ത് തുറന്നുനോക്കുന്നതിനിടെ മറ്റൊരു വിദ്യാർത്ഥി പൊതി തട്ടിപ്പറിച്ചു. തുടർന്ന് പൊതിയിലുണ്ടായിരുന്ന ഉപ്പുചേർത്ത മുളകുപൊടി വിദ്യാർത്ഥിയുടെ കണ്ണിലായി. വിദ്യാർത്ഥിയുടെ പരാതിയിൽ ക്ലാസധ്യാപകനാൻ ഹസ്സൻ കുട്ടിയെ സ്റ്റാഫ് റൂമിലേക്ക് കൊണ്ടുപോയി വടിയെടുത്ത് അടിക്കുകയായിരുന്നെന്ന് വിദ്യാർത്ഥി പറഞ്ഞു. തുടർന്ന് പ്രധാനധ്യാപകൻ പ്രേംജോസഫും കുട്ടിയെ അടിച്ചെന്നും തനിക്ക് പറയാനുളളത് കേൾക്കാൻ തയ്യാറായില്ലെന്നും കുട്ടി പറഞ്ഞു. മർദ്ദനത്തിൽ കാലിന് അടികൊണ്ട പാടുകളുണ്ട്.പിതാവ് മൻസൂറിന്റെ പരാതിയിൽ ചൈഡ്‌ലൈൻ പ്രവർത്തകരെത്തി കുട്ടിയുടെ മൊഴിയെടുത്തു. സംഭവത്തിൽ അധ്യാപകർക്കെതിരെ കേസ്സെടുത്ത് .

sameeksha-malabarinews

ഇന്ന് സ്‌കൂളില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയിരുന്നു. തുടര്‍ന്ന് സ്‌കൂളിലെത്തിയ പോലീസ് പ്രേംജോസഫിനെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുകയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!