വീഡിയോ എഡിറ്റിങ്‌ കോഴ്‌സിന്‌ അപേക്ഷിക്കാം

downloadകേരള മീഡിയ അക്കാദമിയുടെ ആറ്‌ മാസത്തെ വിഡിയോ എഡിറ്റിങ്‌ സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സിന്‌ അപേക്ഷ ക്ഷണിച്ചു. 30 ഒഴിവുകളുണ്ട്‌. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന്‌ പരീക്ഷാഫീസ്‌ ഉള്‍പ്പെടെ 24,050 രൂപയാണ്‌ ഫീസ്‌. പട്ടികജാതി/ പട്ടികവര്‍ഗ/ഒ.ഇ.സി വിഭാഗക്കാര്‍ക്ക്‌ ഫീസ്‌ ആനുകൂല്യം ലഭിക്കും. പ്ലസ്‌ടു യോഗ്യതയുള്ളവര്‍ക്ക്‌ അപേക്ഷിക്കാം. മെറിറ്റ്‌ അടിസ്ഥാനത്തിലാണ്‌ പ്രവേശനം. പ്രായം 2016 മെയ്‌ 31 ന്‌ 30 വയസ്സ്‌ കവിയരുത്‌. പട്ടിക വിഭാഗക്കാര്‍ക്ക്‌ ആറ്‌ വയസ്സ്‌ ഇളവ്‌ ലഭിക്കും. അപേക്ഷാ ഫോം keralamediaacademy.org ല്‍ ലഭിക്കും. അപേക്ഷയോടൊപ്പം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്‌ പേരില്‍ എറണാകുളം സര്‍വീസ്‌ ബ്രാഞ്ചില്‍ മാറാവുന്ന 300 രൂപയുടെ (പട്ടിക വിഭാഗക്കാര്‍ക്ക്‌ 150 രൂപ) ഡി.ഡി.യും നല്‍കണം. അവസാന തിയതി ജൂണ്‍ 15. ഫോണ്‍. 0484 2422275, 2100700.