കാലിക്കറ്റില്‍ ജേര്‍ണലിസം പിജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

തേഞ്ഞിപ്പലം : മാധ്യമ മേഖലയില്‍ ഒട്ടനവധി തൊഴിലവസരങ്ങളുള്ള ജേര്‍ണലിസം പി.ജി (എം.സി.ജെ) കോഴ്‌സിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അവസാന തിയതി മെയ് 15. പത്രം, ടെലിവിഷന്‍, റേഡിയോ, മാസികകള്‍, നവമാധ്യമങ്ങള്‍, പരസ്യമേഖല, സിനിമ, പബ്ലിക് റിലേഷന്‍സ്, കണ്ടന്റ് ഡെവലപ്‌മെന്റ് തുടങ്ങിയ മേഖലകളില്‍ ചുവടുറപ്പിക്കാന്‍ ഉതകുന്ന വിധത്തിലാണ് കോഴ്‌സ് രൂപകല്‍പ്പന ചെയ്തത്.

യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ 45% മാര്‍ക്കോടെ അംഗീകൃത ബിരുദം. പിന്നോക്ക വിഭാഗത്തിന് 40% മാര്‍ക്കും പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിന് പാസ്മാര്‍ക്കും മതി. ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
സര്‍വകലാശാലാ ജേര്‍ണലിസം പഠനവിഭാഗത്തിലും എട്ട് അഫിലിയേറ്റഡ് കോളേജുകളിലും നടത്തുന്ന കോഴ്‌സിന് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷാ ഫീ: ജനറല്‍ 500/- രൂപ, എസ്.സി/എസ്.ടി 170/-. എസ്.ബി.ഐ ഓണ്‍ലൈന്‍/ഇ-ചലാന്‍, ഫ്രണ്ട്‌സ്, അക്ഷയ എന്നിവിടങ്ങളില്‍ ഓണ്‍ലൈനായി ഫീ അടക്കാം. അപേക്ഷയുടെ പ്രിന്റൗട്ട്, ചലാന്‍, സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 17-ന് അഞ്ച് മണിക്കകം പഠനവിഭാഗത്തില്‍ ലഭിക്കണം.

പൊതുവിജ്ഞാനം, മാധ്യമ അഭിരുചി, ഭാഷാനൈപുണ്യം എന്നിവ പരിശോധിക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. മാതൃകാ ചോദ്യപേപ്പറുകള്‍ വെബ്‌സൈറ്റില്‍. ഫോണ്‍: 04942407361. പി.ആര്‍ 888/2017
പി.ജി പ്രവേശന പരീക്ഷ: 15 വരെ അപേക്ഷിക്കാം