ആപ്പിളിന്റെ പുത്തന്‍ ഐ പാഡ് എയര്‍ ഇന്ത്യയിലേക്ക്

images (7)ദില്ലി : ആപ്പിളിന്റെ പുത്തന്‍ ടാബ് ലെറ്റ് ഐ പാഡ് എയര്‍ ഇന്ത്യന്‍ വിപണിയിലേക്ക്. ഐ പാഡ് എയറിനൊപ്പം ഐ പാഡ് മിനി വിത്ത് റെറ്റിനയും വിപണിയിലെത്തുന്നുണ്ട്.

28,900 രൂപ മുതല്‍ 35,900 രൂപ വരെയാണ് ഐ പാഡിന്റെ വില. 16 ജിബി വൈഫൈയോട് കൂടിയാണ് ഐപാഡ് മിനി റെറ്റിന എത്തുന്നത്. 9.7 ഇഞ്ചാണ് റെറ്റിന ഡിസപ്ലേ. 453 ഗ്രാം ഭാരമാണ് എയറിനുള്ളത്. 20 ശതമാനം മെലിഞ്ഞതാണ് ഐപാഡ് എയര്‍. ഗൂഗിള്‍ നെക്‌സസ് രണ്ടാം തലമുറ നെക്‌സസ് 7 പുറത്തിറക്കിയതിന് പിന്നാലെയാണ് ആപ്പിള്‍ ഐപാഡ് എയറുമായി എത്തിയിരിക്കുന്നത്.