Section

malabari-logo-mobile

പുകവലി വിരുദ്ധ കാമ്പയിന് ഉജ്വല തുടക്കം

HIGHLIGHTS : ദോഹ. ലോകാരോഗ്യ സംഘടനയുടെ പുകവലി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പുകവലിക്കെതിരെ കുട്ടികളേയും കുടുംബങ്ങളേയും ബോധവല്‍ക്കരിക്കുകയും സാമൂഹ്യ കൂട്ടായ്മയി...

DR.M.P.HASSAN KUNHI inauguiratingദോഹ. ലോകാരോഗ്യ സംഘടനയുടെ പുകവലി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പുകവലിക്കെതിരെ കുട്ടികളേയും കുടുംബങ്ങളേയും ബോധവല്‍ക്കരിക്കുകയും സാമൂഹ്യ കൂട്ടായ്മയിലൂടെ ആരോഗ്യകരമായ മുന്നേറ്റത്തിന് നേതൃത്വം കൊടുക്കുകയും ചെയ്യുക എന്ന ഉദ്ദേശേേത്താടെ ആന്റി സ്‌മോക്കിംഗ് സൊസൈറ്റ്ി സംഘടിപ്പിച്ച പുകവലി വിരുദ്ധ കാമ്പയിന് ഉജ്വല തുടക്കം. 


കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹ്യ മാറ്റം സാധ്യമാണെന്നും ഇനിയും താമസം കൂടാതെ ഈ രംഗത്ത് ഓരോരുത്തരും ക്രിയാത്മകമായി മുന്നേറമെന്നും കാമ്പയില്‍ ഉദ്ഘാടനം ചെയ്ത സൊസൈറ്റി ചെയര്‍മാന്‍ ഡോ. എം. പി. ഹസന്‍ കുഞ്ഞി പറഞ്ഞു. ഡോ. അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിച്ചു. നിര്‍വാഹക സമിതി അംഗങ്ങളായ സയ്യിദ് ഷൗക്കത്തലി, ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ വിദ്യാ ശങ്കര്‍ എന്നിവര്‍ സംബന്ധിച്ചു. 

സൊസൈറ്റി ചീഫ് കോര്‍ഡിനേറ്റര്‍ അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. കോര്‍ഡിനേറ്റര്‍മാരായ സജ്ഞയ് ചപോല്‍ക്കര്‍, അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍, ശറഫുദ്ധീന്‍ തങ്കയത്തില്‍, സിയാഹു റഹ് മാന്‍, സൈദലവി അണ്ടേക്കാട്, അഫ്‌സല്‍ കിളയില്‍ ഖാജാ ഹുസൈന്‍, ശിഹാബുദ്ധീന്‍, യൂനുസ് സലീം, മുഹമ്മദ് ഇഖ്ബാല്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. 

മല്‍സര വിജയികളെ ഇന്ന് ( ശനി ) വൈകുന്നേരം 7 മണിക്ക് ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂളില്‍ നടക്കുന്ന ചടങ്ങില്‍ ആദരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 
സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്തിന്റെ സഹകരണത്തോടെ ആന്റ്ി സ്‌മോക്കിംഗ് സൊസൈറ്റി നടത്തുന്ന പുകവലി വിരുദ്ധ കാമ്പയിന്റെ പ്രായോജകര്‍
ദോഹ ബാങ്കും നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററുമാണ്. 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!