വന്യമൃഗങ്ങളെ ശല്ല്യം ചെയ്ത യുവാള്‍ക്ക് പിഴ

imagesഗൂഡല്ലൂര്‍ : വന്യം മൃഗങ്ങളെ ശല്ല്യം ചെയ്തതിന് മുതുമല കടുവാ സംരക്ഷണ കേന്ദ്രം മലയാളികളായ വിനോദ സഞ്ചാരികളില്‍ നിന്നും വനം വകുപ്പ് പിഴ ഈടാക്കി.

പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് സാബിഖ് (23) വയനാട് നെന്മേനി സ്വദേശി ഷംസുദ്ദീന്‍ (42) കോഴിക്കോട് സ്വദേശി ആര്‍ ഉദയബാനു (43) ബംഗളൂരു സ്വദേശി സയ്യിദ് ഇര്‍ഫാന്‍ (26) എന്നിവരില്‍ നിന്നാണ് 6500 രൂപ പിഴ ഈടാക്കിയത്.

ഫോറസ്റ്റ് റെയ്ഞ്ചര്‍ കാന്തന്‍, ഗാര്‍ഡുമാരായ സുധീര്‍ കുമാര്‍ , അണ്ണാദുരൈ എന്നിവരുടെ നേതൃത്വത്തിലുള്ള വനംവകുപ്പിന്റെ പട്രോളിങ്ങ് സംഘമാണ് ഇവരെ പിടികൂടിയത്.