Section

malabari-logo-mobile

അനീഷ്‌മാസ്റ്ററുടെ ആത്മഹത്യ; പീഡന തെളിവുകള്‍ പുറത്ത്‌

HIGHLIGHTS : മലപ്പുറം: മൂന്നിയൂര്‍ സ്‌കൂളിലെ അധ്യാപകനായ കെ കെ അനീഷ്‌ മരണത്തിന്‌ തൊട്ട്‌ മുമ്പ്‌ ലോഡ്‌ജ്‌ മുറിയിലെ ചുമരില്‍ രക്തം കൊണ്ട്‌ മാനേജരുടെ പേര്‌ എഴുതിവെ...

vlcsnap-2014-10-24-20h41m49s164 (1)മലപ്പുറം: മൂന്നിയൂര്‍ സ്‌കൂളിലെ അധ്യാപകനായ കെ കെ അനീഷ്‌ മരണത്തിന്‌ തൊട്ട്‌ മുമ്പ്‌ ലോഡ്‌ജ്‌ മുറിയിലെ ചുമരില്‍ രക്തം കൊണ്ട്‌ മാനേജരുടെ പേര്‌ എഴുതിവെച്ചതായി വ്യക്തമാക്കുന്ന ചിത്രം പുറത്ത്‌. സ്‌കൂളില്‍ നിന്ന്‌ പിരിച്ച്‌ വിട്ടതിനെ തുടര്‍ന്ന്‌ കഴിഞ്ഞ സെപ്‌റ്റംര്‍ രണ്ടാം തിയ്യതിയാണ്‌ കെ കെ അനീഷ്‌മാസ്റ്റര്‍ മലമ്പുഴയിലെ ഒരു ലോഡ്‌ജില്‍ വെച്ച്‌ ഞരമ്പു മുറിച്ച്‌ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്‌. ഈ സമയത്ത്‌ മരണവെപ്രാളത്തില്‍ അധ്യാപകന്‍ ചുമരില്‍ തന്നെ പിരിച്ചുവിട്ട മാനേജരുടെ പേര്‌ അവ്യക്തമായി എഴുതിവെച്ചതുമായ ചിത്രങ്ങളാണ്‌ പുറത്ത്‌ വന്നത്‌. ചിത്രത്തിനോടൊപ്പം അനീഷ്‌ എന്ന അധ്യാപകനും മാനേജരുമായി നടക്കുന്ന ചില സംഭാഷണങ്ങളുടെ ശബ്‌ദരേഖയും ഇപ്പോള്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തു വിട്ടിരിക്കുന്നു.

സസ്‌പെന്‍ഷന്‍ ആയ സമയത്ത്‌ അധ്യാപകന്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നും തന്നെ ക്രൂശിക്കരുത്‌ എന്നും ആവശ്യപ്പെട്ട്‌ മാനേജരെ സമീപിച്ചിരുന്നു. ഈ സമയത്ത്‌ തെറ്റായ പ്രസ്‌താവന എഴുതി നകാല്‍ല്‍ല്‍കാന്‍ മാനേജര്‍ സെയ്‌തലവി അനീഷിനെ നിര്‍ബന്ധിച്ചു എന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ മാനേജരുടെ പേരാണ്‌ അധ്യാപകന്‍ ചുമരില്‍ എഴുതിയിരിക്കുന്നത്‌ എന്നാണ്‌ കരുതുന്നത്‌.

sameeksha-malabarinews

ഇ മരണം ഉണ്ടായ സമയത്ത്‌ അധ്യാപക സംഘടനകള്‍ മാനേജര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ തനിക്കീ മരണത്തില്‍ യാതൊരു പങ്കുമില്ലെന്നാണ്‌ മാനേജരുടെ വാദം.

മൂന്നിയൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനായിരുന്ന കെ. കെ. അനീഷിനെ നിരന്തരം പീഡിപ്പിച്ചും ഭീഷണിപ്പെടുത്തിയും ജീവനെടുത്തതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്‌വന്ന പശ്‌ചാതലത്തില്‍ മാ നേജര്‍ വി. പി. സെയ്‌തലവി (കുഞ്ഞാപ്പു)ക്കും ഇതിന്‌ കൂട്ട്‌ നിന്നവര്‍ക്കുമെതിരെ കൊലക്കുറ്റത്തിന്‌ കേസെടുത്ത്‌
ഉടന്‍ അറസ്‌റ്റ്‌ ചെയ്യണമെന്ന്‌ സമരസമിതി ആവശ്യപ്പെട്ടു.

സംഭവം വിവാദമായതിനെ തുടര്‍ന്ന്‌ മാനേജര്‍ക്കെതിരെ കേസെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നാളെ ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ കമ്മറ്റി മാനേജരുടെ വീട്ടിലേക്ക്‌ മാര്‍ച്ച്‌ നടത്തും.

photo courtesy Asianet tv

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!