അനീഷ്‌ അനുസ്‌മരണ സംഗമം നടത്തി

k k aneeshതിരൂരങ്ങാടി:മൂന്നിയൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായിരുന്ന കെ കെ അനീഷിന്റെ മരണത്തിന്‌ ഉത്തരവാദിയായ സ്‌കൂള്‍ മാനേജരെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനത്തു നിന്ന്‌ നീക്കം ചെയ്യാത്ത അധാര്‍മിക പ്രവൃത്തിക്ക്‌ മുസ്ലിംലീഗ്‌ നേതൃത്വം മറുപടി പറയണമെന്ന്‌ സിപിഐഎം കേന്ദ്ര കമ്മിറ്റയംഗം എളമരം കരീം എംഎല്‍എ ആവശ്യപ്പെട്ടു. മൂന്നിയൂര്‍ ആലിന്‍ചുവട്ടില്‍സംഘടിപ്പിച്ച അനീഷ്‌ അനുസ്‌മരണ സംഗമം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകായിയിരുന്നു അദേഹം.

മാനേജ്‌മെന്റിന്റെ പീഡനത്തിനിരയായി ജീവന്‍വെടിഞ്ഞ അനീഷിന്റെ വേര്‍പാടിന്‌ ബുധാഴ്‌ച ഒരു വര്‍ഷം തികഞ്ഞതിനോടനുബന്ധിച്ചാണ്‌്‌ അനുസ്‌മരണ സംഗംമം നടത്തിയത്‌.

അഡ്വ. സി പി മുസ്‌തഫ അധ്യക്ഷനായി. സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം ടികെ ഹംസ അനുസ്‌മരണ പ്രഭാഷണം നടത്തി. കെ എസ്‌ ടി എ ജനറല്‍ സെക്രട്ടറി കെ സി ഹരികൃഷ്‌ണന്‍, ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ.എ പി അബ്ദുള്‍ വഹാബ്‌, സിപിഐഎം ജില്ലാ ആക്ടിങ്‌ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ്‌, ഏരിയ സെക്രട്ടറി വി പി സോമസുന്ദരന്‍, കെ പവിത്രന്‍ എന്നിവര്‍ സംസാരിച്ചു. കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി ബേബി മാത്യു, സ്വാഗതവും കെ സുധീര്‍ നന്ദിയും പറഞ്ഞു.