Section

malabari-logo-mobile

അനീഷ്‌ മാസ്റ്ററുടെ മരണം;കോയാസ്‌ ഹോസ്‌പിറ്റല്‍ എംഡി അറസ്‌റ്റില്‍

HIGHLIGHTS : കോഴിക്കോട്‌:: മൂന്നിയൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യപകന്‍ കെ കെ അനീഷിന്റെ മരണവുമായി

aneesh masterകോഴിക്കോട്‌:: മൂന്നിയൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യപകന്‍ കെ കെ അനീഷിന്റെ മരണവുമായി ബന്ധപ്പെട്ട്‌ കോഴിക്കോട്‌ ചെറുവണ്ണൂര്‍ കോയാസ്‌ ഹോസ്‌പിറ്റല്‍ എംഡി ഡോ.എം എ കോയ അറസ്‌റ്റില്‍. നല്ലളം പോലീസ്‌ അറസ്‌റ്റ്‌ ചെയതു. അനീഷ്‌ മാസ്റ്ററുടെ സസ്‌പെന്‍ഷന്‌ കാരണമായ കേസില്‍ വ്യജ വൂണ്ട്‌ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയ കേസിലാണ്‌ അറസ്റ്റ്‌. ഇയാളെ കോഴിക്കോട കമ്മീഷണര്‍ ഓഫീസില്‍ ചോദ്യം ചെയ്‌തുവരികയാണ്‌.

കേരള മനുഷ്യാവകാശ കമ്മീഷന്‍ ഐജി ശ്രീജിത്ത്‌ ഐപിഎസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ അനീഷ്‌ മാസ്റ്റര്‍ ആക്രമിച്ചുവെന്ന്‌ ആരോപണ മുന്നയിച്ച സ്‌കൂളിലെ പ്യൂണ്‍ മുഹമ്മദ്‌ അഷറഫിന്റെ പേരില്‍ നല്‍കിയ വൂണ്ട്‌ സര്‍ട്ടിഫിക്കറ്റ്‌ വ്യാജമാണെന്ന്‌ കണ്ടെത്തിയത്‌. ഒരുപരുക്കുമില്ലായിരുന്ന അഷറഫിന്റെ തലയില്‍ മൂന്ന്‌ സെ.മി നീളവും 2 സെ.മി വീതിയും ഒരു സെ.മി ആഴവുമുള്ള മരണകാരണമായേക്കാവുന്ന മുറിവുണ്ടെന്നാണ്‌ മെഡിക്കല്‍ റിപ്പോര്‍ട്ടാണ്‌ ഡോക്ടര്‍ കോയ നല്‍കിയത്‌. ഡസ്‌ക്കിന്റെ കാലുകൊണ്ട്‌ തലക്കടിച്ചതിനെ തുടര്‍ന്നാണ്‌ ഈ മുറവുണ്ടായതെന്ന്‌ അഷറഫ്‌ മൊഴി നല്‍കിയിരുന്നു. സ്‌കൂളിലെ രണ്ട്‌ അധ്യാപകരും ഈ സംഭവം കണടുവെന്ന്‌ മൊഴിനല്‍കിയിരുന്നു. 2012-13 അധ്യായന വര്‍ഷത്തില്‍ ഫെബ്രുവരിയിലാണ്‌ ഈ സംഭവം നടന്നത്‌.ഈ വൂണ്ട്‌ സര്‍ട്ടിഫിക്കേറ്റിന്റെ ചുവടുപിടിച്ചാണ്‌ തിരൂരങ്ങാടി പോലീസ്‌ അനീഷ്‌മാസ്‌റ്റര്‍ക്കെതിരെ കേസെടുത്തത്‌. ഈ കേസിനെ തുടര്‍ന്ന്‌ 2013 സപ്‌തംബറില്‍ അനീഷ്‌ മാസ്റ്ററെ സസ്‌പെന്റ്‌ ചെയ്‌തിരുന്നു. മാനേജറുടെ ഗൂഡതാല്‌പര്യ പ്രകാരമാണ്‌ ഈ അടിപിടി നാടകം അരങ്ങേറിയതെന്ന്‌ അന്നു തന്നെ ആരോപണ മുയര്‍ന്നിരുന്നു. ഇൗ കേസിന്റെ ചുവടുപിടിച്ച്‌ അന്നത്തെ മലപ്പുറം ഡിഡിയായിരുന്ന കെ.സി ഗോപി താന്‍ പെന്‍ഷന്‍പറ്റി  പിരിയുന്ന ദിവസം അനീഷിനെതിരെ റിപ്പോര്‍ട്ട്‌ നല്‍കുകയും ഇതെ തുടര്‍ന്ന്‌ വിദ്യഭ്യാസ വകുപ്പ്‌ അധ്യാപകനെ പിരിച്ചുവിടിുകയും ചെയ്‌തിരുന്നു.

sameeksha-malabarinews

ഇതെ തുടര്‍ന്ന്‌ കടുത്ത മാനസിക പ്രയാസം അനുഭവിച്ച്‌ അനീഷ്‌ പാലക്കാട്‌ ഒരു ലോഡ്‌ജില്‍ വെച്ച്‌ 2014 ആഗസ്‌റ്റ്‌ 5 ന്‌ ആത്മഹത്യ ചെയ്യുകായായിരുന്നു. വിദ്യാലയത്തില്‍ അധ്യാപക സമരത്തില്‍ പങ്കെടുത്തതാണ്‌ മുസ്ലിംലീഗ്‌ നേതാവും മൂന്നിയൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റുമായ മാനേജര്‍ കുഞ്ഞാപ്പുവിനെ അനീഷിനോടുളള അപ്രീതിക്ക്‌ കാരണമെന്ന്‌ സഹപ്രവര്‍ത്തകര്‍ പറയുന്നു.  അനീഷിന്റെ മരണത്തെ തുടര്‍ന്ന്‌ കുഞ്ഞാപ്പുവിനെതിരെ കൊലക്കുറ്റത്തിന്‌ കേസെടുക്കണമെന്നാവിശ്യപ്പെട്ട്‌ നിരവധി സമരങ്ങള്‍ നടന്നിരുന്നു

ഐജി ശ്രീജിത്ത്‌ ഐപിഎസിന്റെ ജാഗരൂകമായ അന്വേഷണ റിപ്പോര്‍ട്ടാണ്‌ ഇപ്പോള്‍ കേസിന്‌ വഴിത്തിരിവായിരിക്കുന്നത്‌. ഐജിയുടെ നിര്‍ദേശ പ്രകാരമാണ്‌ നല്ലളം പോലീസ്‌ കേസെടുത്തത്‌. ഈ കേസില്‍ ഇനിയും കൂടുതല്‍ അറസ്റ്റ്‌ുണ്ടാകുമെന്നാണ്‌ റിപ്പോര്‍ട്ട്‌.

അനീഷ്‌ മാസ്‌റ്റര്‍ക്ക്‌ ഭരണകൂടം നിഷേധിച്ച നീതി അദേഹത്തിന്റെ വിയോഗശേഷം ആ കുടുംബത്തിന്‌ കിട്ടുമെന്ന പ്രത്യാശയിലാണ്‌ സഹപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!