ആന്‍ഡ്രോയിഡ് ഫോണുകളില്‍ വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക; നിങ്ങളുടെ ചാറ്റ് ലോഗുകള്‍ സുരക്ഷിതമല്ല

downloadആന്‍ഡ്രോയിഡ് ഫോണിലൂടെ ഇന്‍സ്റ്റെന്‍ഡ് മെസേജിങ്ങ് ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ കരുതിയിരിക്കുക. കാരണം നിങ്ങളുടെ ചാറ്റ് ലോഗുകളും സുഹൃത്തുക്കളുമായി നിങ്ങള്‍ സംവദിച്ചതും എല്ലാം തന്നെ എളുപ്പത്തില്‍ ചോര്‍ത്തിയെടുക്കാവുന്നതേയൊള്ളൂ. ഡെച്ച് സെക്യൂരിറ്റി കണ്‍സള്‍ട്ടന്റ് ആണ് ഇക്കാര്യം കണ്ടെത്തിയതായി വെളിപ്പെടുത്തിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് ഫോണുകളില്‍ എസ്ഡി കാര്‍ഡില്‍ ഡാറ്റയും ചാറ്റ്‌ലോഗുകളും നിങ്ങള്‍ അറിയാതെ സേവ് ആവുന്നുണ്ട്. ഇത് മറ്റൊരു ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനിലൂടെ വായിച്ചെടുക്കാവുന്നതാണ്.

ഇതിനുള്ള മാര്‍ഗവും വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടിട്ടുണ്ട്. വാട്ട്‌സ്ആപ്പിന്റെ പഴയ വേര്‍ഷനുകളും സുരക്ഷിതമല്ല എന്നു തന്നെയാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം ഐഫോണ്‍, വിന്‍ഡോസ് ഫോണുകള്‍ എന്നിവയില്‍ ഇത്തരത്തിലുള്ള സുരക്ഷാ വീഴ്ചകള്‍ ഇല്ല. ഐ ഫോണിലും, വിന്‍ഡോസ് ഫോണുകളിലും ഹാര്‍ഡ് വെയറിലെ സ്റ്റോറേജ് ലിമിറ്റഡ് ആയതിനാല്‍ ചാറ്റ് ലോഗുകളെ കണ്ടെത്താന്‍ കഴിയില്ല.

അതേസമയം പ്ലേ സ്റ്റോറിലെ ആപ്ലിക്കേഷനുകള്‍ നിരീക്ഷണത്തിലാണെന്നും സുരക്ഷാ വീഴ്ചയുള്ള ആപ്പുകള്‍ നീക്കം ചെയ്യുമെന്നും ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്. കൂടാതെ പ്ലേ സ്റ്റോര്‍ വഴിയല്ലാതെ ആപ്ലിക്കേഷനുകള്‍ ഒരുകാരണവശാലും ഡൗണ്‍ലോഡ് ചെയ്യാന്‍ പാടില്ലെന്നും ഗൂഗിള്‍ വ്യക്തമാക്കുന്നു.