Section

malabari-logo-mobile

ആന്‍ഡ്രോയിഡ് ഫോണിലെടുത്ത് മായിച്ചുകളഞ്ഞ സ്വകാര്യ ചിത്രങ്ങള്‍ പുറത്ത്

HIGHLIGHTS : ആന്‍ഡ്രോയിഡ് ഫോണുകളിലെടുത്ത സ്വകാര്യ ചിത്രങ്ങള്‍ പുറത്ത്. ഇ ബേയില്‍ നിന്ന് വാങ്ങിയ സെക്കന്‍ഡ് ഹാന്‍ഡ് ഫോണുകളില്‍ നിന്ന് പഠനസംഘം മായ്ച്ച് കളഞ്ഞ അനേ...

imagesആന്‍ഡ്രോയിഡ് ഫോണുകളിലെടുത്ത സ്വകാര്യ ചിത്രങ്ങള്‍ പുറത്ത്. ഇ ബേയില്‍ നിന്ന് വാങ്ങിയ സെക്കന്‍ഡ് ഹാന്‍ഡ് ഫോണുകളില്‍ നിന്ന് പഠനസംഘം മായ്ച്ച് കളഞ്ഞ അനേകം സ്ത്രീ, പുരുഷന്‍മാരുടെ സ്വകാര്യ നിമിഷങ്ങളുടെ ഫോട്ടോകളാണ് കണ്ടെടുത്തത്. അഡ്വാന്‍സ്ഡ് ഡാറ്റാ റിട്രീവല്‍ സാങ്കേതിക സംവിധാനം ഉപയോഗിച്ചാണ് 20 ഫോണുകളിലെ പഴയ വിവരങ്ങള്‍ തിരിച്ചെടുത്തത്.

ഓരോ വ്യക്തികളുടെയും ജീവിതത്തിലെ സ്വകാര്യ നിമിഷങ്ങള്‍ ഒപ്പിയെടുത്ത ആന്‍ഡ്രോയിഡ് ഫോണുകളില്‍ അത് ഡിലീറ്റ് ചെയ്തിട്ടും കാര്യമില്ല. അവാസ്റ്റ് നടത്തിയ പഠനത്തില്‍ മായ്ച്ച് കളഞ്ഞ ചിത്രങ്ങള്‍ കണ്ടെടുത്തിരിക്കുകയാണ്.

sameeksha-malabarinews

ആന്‍ഡ്രോയിഡ് ഫോണുകളില്‍ നിന്നായി 40,000 ത്തിലേറെ മായ്ച്ചു കളഞ്ഞ ഫോട്ടോകളില്‍ 250 ലേറെ നഗ്നചിത്രങ്ങളും ഏറ്റവും സ്വകാര്യമായ നേരങ്ങളില്‍ എടുത്ത സെല്‍ഫികളുമാണ്. 20 ഫോണുകളില്‍ നാല് എണ്ണത്തിന്റെ മുന്‍ ഉടമസ്ഥരെ തിരിച്ചറിയാനും ഗവേഷകര്‍ക്കു കഴിഞ്ഞു. എന്നാല്‍ 85 ശതമാനത്തോളം ആന്‍ഡ്രേയിഡ് ഫോണുകളില്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയില്ലെന്നും ഗൂഗിള്‍ വക്താവ് അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!