ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണ്‍ സന്ദേശങ്ങള്‍ ചോര്‍ത്തുന്ന ‘ഡെന്‍ഡ്രോയിഡ് ‘വൈറസുകളുടെ പിടിയില്‍

ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്നവരുടെ ഉറക്കം കെടുത്താനായി ‘ഡെന്‍ഡ്രോയിഡ് വൈറസുകള്‍’ പ്രവര്‍ത്തിക്കുന്നതായി ഇന്ത്യന്‍ സൈബര്‍ സെക്യൂരിറ്റിയുടെ മുന്നറിയിപ്പ്. ഈ വൈറസിന് ഫോണ്‍ ഡിവൈസിലെ മുഴുവന്‍ വിവരങ്ങളെയും ഇല്ലാതാക്കാന്‍ കഴിയും. ട്രോജണ്‍ കുടുംബത്തില്‍ നിന്നുള്ള മാരകമായ ഈ വൈറസ് ഫോണില്‍ കയറിയാല്‍ ഇന്‍ബോക്‌സിലേക്ക് വരുന്നതും അയക്കുന്നതുമായ എല്ലാ സന്ദേശങ്ങളും ചോര്‍ത്താനും സാധിക്കുന്നു.

ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളിലാണ് ഡെന്‍ഡ്രോയിഡ് കടക്കുന്നത്. ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ പാക്കേജില്‍ മാറ്റം വരുത്താനും ഈ വൈറസിന് കഴിയും. കൂടാതെ നമ്പര്‍ ഡയല്‍ ചെയ്യാനും വെബ് പേജുകള്‍ തുറക്കാനും, കോള്‍ ലോഗുകള്‍ ഡിലീറ്റ് ചെയ്യാനും ഫോണില്‍ പ്രവേശിക്കുന്നതോടെ ഈ വൈറസിന് കഴിയുന്നു.