ആന്ധ്രയില്‍ ട്രെയിനിടിച്ച് 10 മരണം.

images (2)ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ വിജയനഗരത്തിനടുത്ത് ട്രെയിനിടിച്ച് 10 പേര്‍ മരിച്ചു. വിജയനഗരത്തില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ ഗജ്വാല്‍രേഖ സ്‌റ്റേഷനടുത്താണ് അപകടമുണ്ടായത്. ആലപ്പുഴ-ധര്‍ബാദ് എക്‌സ്പ്രസിലെ യാത്രക്കാരാണ് അപകടത്തില്‍പ്പെട്ടത്.

ശനിയാഴ്ച വൈകീട്ട് 6.30 മണിയോടെയാണ് അപകടമുണ്ടായത്. കോച്ചില്‍ തീപിടിച്ചെന്ന അഭ്യുഹത്തെ തുടര്‍ന്നാണ് നിര്‍ത്തിയിട്ട ധര്‍ബാന്‍-ആലപ്പുഴ എക്‌സ്പ്രസില്‍ നിന്ന് ഇറങ്ങി പാളത്തിലൂടെ ഓടിയവരെ റായഗഡ-വിജയവാഡ പാസഞ്ചര്‍ ഇടിച്ചത്. തീപിടുത്തം ഭയന്ന് ഓടിയ യാത്രക്കാരാണ് അപകടത്തില്‍പ്പെട്ടത്.

റായലട-വിജവാഡ പാസഞ്ചര്‍ ട്രെയിനിലെ ട്രൈവര്‍ക്ക് ട്രാക്കിലെ വളവിനെ തുടര്‍ന്നാണ് ട്രാക്കിലേക്കിറങ്ങിയവരെ കാണാന്‍ കഴിയാതിരുന്നത്.

അപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ല. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.