Section

malabari-logo-mobile

അമൃതാനന്ദമയിക്കെതിരെ പ്രചരണം നടത്തിയവര്‍ക്കെതിരെ കേസ്

HIGHLIGHTS : കൊല്ലം :മാതാ അമൃതാനന്ദമയിയുടെ മുന്‍ശിഷ്യയുടെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ച ചെയ്തവര്‍ക്കെതിരെ കേസ്. അമൃതാനന്ദമയിക്കെതിരെ അപകീര്‍ത്തി...

mathaകൊല്ലം :മാതാ അമൃതാനന്ദമയിയുടെ മുന്‍ശിഷ്യയുടെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ച ചെയ്തവര്‍ക്കെതിരെ കേസ്. അമൃതാനന്ദമയിക്കെതിരെ അപകീര്‍ത്തിപ്രചരണം നടത്തിയെന്ന ഭക്തരുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. കരുനാഗപ്പള്ളി പോലീസിലാാണ് പരാതി ലഭിച്ചത്. കരുനാഗപ്പള്ളി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ എ വിദ്യാധരനാണ് കേസിന്റെ അന്വേഷണ ചുമതല.

അമൃതാനന്ദമയിയുടെ മുന്‍ശിഷ്യ ഗെയില്‍ ട്രെഡ് വെല്‍ എന്ന ഗായത്രി എഴുതിയ പുസ്തകത്തിലാണ് മഠത്തെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത് ഹോളി ഹെല്‍ (വിശുദ്ധ നരകം) എന്ന് പേരിട്ടിട്ടുള്ള ഈ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ അധികരിച്ച് നിരവധി അഭിപ്രായപ്രകടനങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ നടന്നിരുന്നു

sameeksha-malabarinews

ആശ്രമത്തിലെ സ്വാമിമാരില്‍ പ്രധാനിയായ സ്വമി അമൃത സ്വരൂപാനന്ദയെ കുറിച്ച് ഗുരുതരമായ ആരോപണങ്ങളാണ് പുസ്തകത്തിലുന്നയിച്ചിരിക്കുന്നത്. മഠത്തില്‍ വച്ച് തന്നെ ലൈംഗികമായും മാനസികമായും നിരവധി തവണ പീഡിപ്പിച്ചുണ്ടെന്ന് വെളിപ്പെടത്തുന്നു. അമൃതാനന്ദമയിക്ക് സ്വര്‍ണ്ണത്തോടും പണത്തിനോടുമുള്ള താതപര്യത്തെ കുറിച്ച പുസത്കത്തില്‍ പറയുന്നുണ്ട്. സംഭാവനയായി കിട്ടുന്ന പണം പ്രധാനമായും ചിലവാക്കുന്നത് അമൃതാനന്ദമയിയുടെ ഒന്‍പതംഗ കുടുംബത്തിലേക്കാണ്.
സംഭാവനകളിലൂടെ ലഭിച്ച നൂറ് മില്യനടുത്ത് രൂപ സ്വിസ് ഫ്രാങ്ക് സ്വിസ് ബാങ്കിലാണ് നിക്ഷേപിച്ചിരിക്കുന്നത്. താന്‍ ഇരുപത് വര്‍ഷം അമൃതാനന്ദമയിക്കൊപ്പം ഉണ്ടായിരിുന്നെന്നും ടേുവില്‍ മഠത്തിലെ കാപട്യത്തില്‍ മനം മടുത്ത് ഇന്ത്യ വിടുകയായിരുന്നെ്ന്നും അവര്‍ പുസ്തകത്തില#് പറയുന്നുണ്ട്. ഇവരുടെ 21 വയസ്സിലാണത്രെ ഇവര്‍ അമൃതാനന്ദമയിയുടെ പേഭസണല്‍ അസിസ്റ്റന്റ് ആകുന്നത്.

ഈക്കാര്യങ്ങള്‍ പ്രമുഖ മുഖ്യാധാര മാധ്യമങ്ങള്‍ തിരസ്‌ക്കരിച്ചിരുന്നെങ്ങിലും സോഷ്യല്‍ മീഡിയകളില്‍ സജീവ ചര്‍ച്ചയായിരുന്നു. ഇതിനടയില്‍ നടത്തിയ പ്രതികരണങ്ങള്‍ക്കെതിരെയാണ് അമ്മയുടെ ഭക്തര്‍ തിരിഞ്ഞിരിക്കുന്നത്. ലൈംഗിക പീഢനമടക്കും നിരവധി ഗുരുതരമായ ആരോപണങ്ങള്‍ മഠത്തിനു നേരെ ഉയര്‍ന്നുവന്നിട്ടും ഇതന്വേഷിക്കാതെ പോലീസ് അഭിപ്രായപ്രകടനം നടത്തിയവര്‍ക്കെതിരെ തിരിഞ്ഞത് അഭിപ്രായസാതന്ത്രയത്തിനു നേരെയുള്ള കടന്നുകയറ്റമായി വിലയിരുത്തപ്പെടുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!