ബാലയും അമൃതയും വേര്‍പിരിയുന്നു

REMOVE WATERMARKS AND CUTOUT PLSകൊച്ചി: തെന്നിന്ത്യന്‍ നടന്‍ ബാലയും ഗായിക അമൃത സുരേഷും വേര്‍പിരിയാനൊരുങ്ങുന്നു. നേരത്തെ നല്‍കിയ വിവാഹമോചന ഹര്‍ജിയുടെ തുടര്‍നടപടിക്ക്‌ ഇരുവരും വ്യാഴാഴ്‌ചയാണ്‌ എറണാകുളം കുടുംബകോടതിയില്‍ ഹാജരായത്‌. കൗണ്‍സിലിംഗിനായാണ്‌ ഇരുവരും ഇന്നലെ ഉച്ചയോടെ കലൂരിലെ കോടതിയിലെത്തിയത്‌.

ആറ്‌ മാസം മുന്‍പാണ്‌ വിവാഹമോചനത്തിനായി അമൃത ഹര്‍ജി നല്‍കിയത്‌. മകളെ കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ ബാല ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന്‌ ഇന്നലെ ഉച്ചവരെ മകളോടൊപ്പം ചെലവഴിക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു.

കാക്കനാട്ടെ കോടതിയില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള സിവില്‍ ഹര്‍ജി അമൃത നല്‍കിയിരുന്നു. തന്റെയും കുഞ്ഞിന്റെയും ചെലവിനായി രണ്ടു കോടി രൂപ നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഇതിനെ തുടര്‍ന്ന്‌ മാസം 10,000 രൂപ വെച്ച്‌ ബാല ഇരുവര്‍ക്കും നല്‍കുന്നുണ്ട്‌. നേരത്തെ ഇരുവരും വിവാഹമോചിതരാകുന്നു എന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ അതിനെതിരെ അമൃത രംഗത്തെത്തിയിരുന്നു.

2010 ലാണ്‌ ബാലയും അമൃതയും വിവാഹിതരായത്‌. ഇവര്‍ക്ക്‌ നാലുവയസ്സുള്ള ഒരു മകളുണ്ട്‌.