അമൃതാനന്ദമയി മഠം 46.77 കോടി രൂപ നികുതി വെട്ടിച്ചതായി സിഐജി

M_Id_448770_Mata_Amritanandamayi_Deviദില്ലി :കേരളത്തിലെ മാതാ അമൃതാനന്ദമയി മഠം 46.77 കോടി രൂപ നികുതി വെട്ടിച്ചതായി സിഐജി റിപ്പോര്‍ട്ട്.. ഇന്ന് ലോക്‌സഭയില്‍ വച്ച 2011,2012 വര്‍ഷത്തെ റിപ്പോര്‍ട്ടിലാണ് നികുതി വെട്ടിപ്പ് പരാമര്‍ശിച്ചിരിക്കുന്നത്. ചാരിറ്റബിള്‍ ട്രസ്റ്റ് ആയി രജിസ്റ്റര്‍ ചെയത സ്ഥാപനങ്ങളുടെ നികുതി പരിശോധനയിലാണ് ഈ ക്രമക്കേടുകള്‍ കണ്ടെത്തിയത്.  ടസ്റ്റുകള്‍ക്ക് ക്രമവിരുദ്ധമായി നികുതിയിളവ് നല്‍കുന്നതായി ആണ് കണ്ടെത്തിയത് കഴിഞ്ഞ രണ്ട് വര്‍ഷത്തെ കണക്കുകള്‍ പ്രകാരം തന്നെ 248 കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട

അമൃതാനന്ദമയി മഠത്തിന് പുറമെ കേരളത്തിലെ മറ്റു അഞ്ച് സ്ഥാപനങ്ങള്‍ കൂടി നികുതിവെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഗുരൂവായൂര്‍ ദേവസ്വം ബോര്‍ഡ്, പോട്ട ഡിവൈന്‍ ധാന്യകേന്ദ്രം കേരള ക്രിക്കറ്റ് അസോസിയേഷന്‍, എറണാകുളത്തെ ലിസി മെഡിക്കല്‍ ട്രസ്റ്റ്, ഉന്നത വിദ്യഭ്യാസകൗണ്‍സില്‍ എന്നീ സ്ഥാപനങ്ങളും ഈ വെട്ടിപ്പ് നടത്തിയതായി സിഐജി കണ്ടെത്തിയിട്ടുണ്ട്.

കാണിക്കയും സംഭാവനയും കണക്കില്‍ കാണിക്കാതെ ഗൂരുവായൂര്‍ ദേവസ്വം ബോര്‍ഡ് നികുതി ഇളവ് നേടിയതായി കണ്ടെത്തിയിട്ടുണ്ട്. പോട്ട ഡിവൈന്‍ ധ്യാന കേന്ദ്രം 1.03 കോടി രൂപയുടെ നികുതിയാളവാണ് സ്വന്തമാക്കിയത്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ 37.23 കോടിയും, ലിസി മെഡിക്കല്‍ ട്രസ്റ്റ് 1.19 കോടിയും, ഉന്നത വിദ്യഭ്യാസ കൗണ്‍സില്‍ 2.17 കോടി രൂപയും വെട്ടിപ്പ് നടത്തിയതായി സിഐജി കണ്ടെത്തിയിട്ടുണ്ട്.
ക്രമവിരുദ്ധമായി ചാരിറ്റബള്‍ ട്രസ്റ്റുകള്‍ക്ക് ഇളവുകള്‍ നല്‍കുക വഴി കോടികളുടെ നഷ്ടമാണ് രാജ്യത്തുണ്ടായിട്ടുള്ളത്, രാജ്യത്ത് നൂറുകണക്കിന് സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ നികുതിവെ്ട്ടിപ്പ് നടത്തിവരുന്നതായാണ് വിവരം

ഇഗ്ലീഷ് ദിനപത്രമായ ഫിനാന്‍ഷ്യല്‍ എക്‌സപ്രസ്സാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്.