ഹരിനാരായണന്‍ അന്തരിച്ചു

കോഴിക്കോട്:  മലയാളത്തില്‍ ആദ്യമായി ജനങ്ങളില്‍ നിന്ന് പണം സ്വരൂപിച്ച് നിര്‍മ്മിച്ച ചിത്രമായ അമ്മ അറിയാനിലെ നായകന്‍ ഹരിനാരായണന്‍ അന്തരിച്ചു.

കോഴിക്കോട് ബേപ്പൂര്‍ സ്വദേശിയായ ഹരി ഇന്ന് വൈകീട്ടാണ് മരിച്ചത് സംവിധായകന്‍ ജോണ്‍ എബ്രഹാമിന്റെ സഹയാത്രികനായി അറിയപ്പെട്ട ഹരി കോഴിക്കോട്ടെ കലാ സംഗീതമേഖലകളിലെ സജീവ സാനിധ്യമായിരുന്നു.

മൃദംഗ വാദകന്‍, ഡോക്യുമെന്ററി സംവിധായകന്‍, എന്ന നിലയില്‍ കലാരംഗത്ത് തന്റെതായ വ്യക്തിമുദ്രപതിപ്പിച്ച ഹരി നിരവധി വിദേശകലാകാരന്‍മാര്‍ക്കൊപ്പവും സംഗീതപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഫോട്ടോ ബിജു ഇബ്രാഹിം

Related Articles