കാശ്‌മീരില്‍ പിഡിപി- ബിജെപി ബന്ധം പ്രതിസന്ധിയിലേക്ക്‌

mehbooba-mufti_amit-shahകാശ്മീര്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ പിഡിപി സഖ്യം വിടും: അമിത് ഷാ

അഹമ്മദാബാദ്: ജമ്മു കശ്മീരിലെ കൂട്ടുകക്ഷി ഭരണത്തില്‍ അസ്വസ്ഥത പ്രകടിപ്പിച്ച് ബി ജെ പി നേതൃത്വ. ദേശീയ താല്‍പര്യത്തിന് വിഘാതം സൃഷ്ടിക്കുന്ന ഒന്നുമായും ബി ജെ പി ഒത്തുതീര്‍പ്പിനില്ലെന്നും കശ്മീര്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ പി ഡി പി സഖ്യം അവസാനിപ്പിക്കുമെന്നും പാര്‍ട്ടി ദേശീയാധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കി. നാരാണ്‍പുരയില്‍ ബി ജെ പിയുടെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

ജമ്മു കശ്മീര്‍ വിഘടനവാദി നേതാവ് മസറാത്ത് ആലമിനെ വിട്ടയച്ച പി ഡി പി സര്‍ക്കാര്‍ നടപടിയില്‍ ബി ജെ പിയുടെ കടുത്ത വിയോജിപ്പ് നിലനില്‍ക്കുന്നതിനിടെയാണ് ഷായുടെ പരാമര്‍ശം. പാര്‍ട്ടിയെ അനുഗ്രഹിച്ച ഈ രാജ്യത്തെ ജനങ്ങള്‍ വലിയ ഉത്തരവാദിത്തമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ദേശീയ താല്‍പര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ബി ജെ പി തയ്യാറല്ലെന്നും ജമ്മു കശ്മീര്‍ ഭരണം പുനഃപരിശോധിക്കുന്നതിലും മടിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.

കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിനാണ് ജമ്മുവില്‍ സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്. അത് നടക്കുമെന്ന് പൂര്‍ണ്ണ വിശ്വാസമുണ്ട്. എന്നാല്‍ അത് വിജയിച്ചില്ലെങ്കില്‍ സഖ്യസര്‍ക്കാര്‍ ഉപേക്ഷിച്ച് ഇറങ്ങിവരുന്നതില്‍ നിന്നും തങ്ങളെ ആര്‍ക്കും തടയാന്‍ കഴിയില്ല. ദേശീയ താല്‍പര്യത്തിനെതിരായി ബി ജെ പി പ്രവര്‍ത്തിക്കില്ലെന്ന സന്ദേശം ജനങ്ങളിലെത്തിക്കാന്‍ പ്രവര്‍ത്തകര്‍ ഇറങ്ങണം- ഷാ പറഞ്ഞു.

Related Articles