ഒരിക്കലും രേഖയ്‌ക്കൊപ്പം അഭിനയിക്കില്ല; അമിതാഭ് ബച്ചന്‍

images (6)മുംബൈ : താന്‍ ഒരിക്കലും രേഖയ്‌ക്കൊപ്പം ഒന്നിച്ച് അഭിനയിക്കില്ലെന്ന് ബിഗ്ബി അമിതാഭ് ബച്ചന്‍. താനും രേഖയും ഒന്നിച്ചഭിനയിക്കുന്നു എന്ന വാര്‍ത്ത തെറ്റാണെന്നും ഇക്കാര്യം താന്‍ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും ബച്ചന്‍ പറഞ്ഞു.

യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയുടെ സിനിമയില്‍ 30 വര്‍ഷങ്ങള്‍ക്ക് ശേഷം അമിതാഭ് ബച്ചനും രേഖയും ഒന്നിച്ചഭിനയിക്കുന്നു എന്ന വര്‍ത്തകളാണ് പ്രചരിക്കുന്നത്. ഈ വാര്‍ത്ത ഇരുവരുടെയും ആരാധകരെ ഒരു പോലെ ആവേശം കൊള്ളിച്ചിരുന്നു. 1981 ല്‍ പുറത്തിറങ്ങിയ സിന്‍സിലയാണ് ഇരുവരും അവസാനമായി ഒന്നിച്ചഭിനയിച്ച ചിത്രം.