അമേരിക്കന്‍ സെനറ്റ്‌ വിജയം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക്‌

Untitled-1 copyവാഷിംഗ്‌ടണ്‍: അമേരിക്കയില്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ 8 സീറ്റുകളില്‍ വിജയിച്ച്‌ സെനറ്റിന്റെ നിയന്ത്രണം റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്വന്തമാക്കി.കൊളറാഡോ, മോണ്ടാന, നോര്‍ത്ത്‌ കരോലിന, സൗത്ത്‌ ഡെക്കോട്ട, വെസ്റ്റ്‌ വെര്‍ജീനിയ എന്നിവിടങ്ങളിലെല്ലാം റിപ്പബ്ലിക്കന്‍ പാര്‍ട്ടി വിജയിച്ചു. അലബാമ, യോര്‍ജിയ, മിസിസിപ്പി, നെബ്രാസ്‌ക,ഒക്കലഹോമ, സൗത്ത്‌കരോലീന, ടെന്നീസി എന്നീ സീറ്റുകള്‍ നിലനിര്‍ത്തി.മിച്‌ മക്‌ കൊണല്‍ സെനറ്റിലെ റിപ്പബ്ലിക്കന്‍ നേതാവാകും.

ജനപ്രതിനിധി സഭയിലേക്കും സെനറ്റിലേക്കുമാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമയുടെ ജനഹിത പരിശോധന എന്ന്‌ വിലയിരുത്തുന്ന തെരഞ്ഞെടുപ്പാണിത്‌. ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും, സെനറ്റിലെ 36 സീറ്റുകളിലേക്കുമാണ്‌ വോട്ടെടുപ്പ്‌ നടന്നത്‌. മേയര്‍ ഗവര്‍ണര്‍ സ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പ്‌ നടന്നിരുന്നു. 435 അംഗ ജനപ്രതിനിധി സഭയില്‍ 233 പേരും ഡെമോക്രാറ്റുകളാണ്‌. ഒബാമയുടെ ജനപ്രീതി കുറഞ്ഞതും ഭരണ പാളിച്ചകളും ഡെമോക്രാറ്റിക്‌ പാര്‍ട്ടിക്ക്‌ തിരിച്ചടിയായേക്കുമെന്നാണ്‌ വിലയിരുത്തല്‍.