ആംആദ്മി പാര്‍ട്ടി കേരളത്തിലും സജീവമാകുന്നു

am admi partyകൊച്ചി: ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായെ അരവിന്ദ്‌കേജരിവാളിന്റെ ആംആദ്മി പാര്‍ട്ടിയുടെ വന്‍വിജയത്തിന്റെ അലയൊലികള്‍ കേരളത്തിലും. കേരളത്തിലെ ആംആദ്മി പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം സംഘടനയെ ശക്തിപ്പെടുത്താനും പുതിയ കാംപെയുനുകളുമായി സജീവമാകാനും തീരുമാനം.

ഇതിന്റെ ഭാഗമായി ഡിസംബര്‍ മാസത്തില്‍ സാധരണക്കാരന്റെ ദൈനം ദിനജീവിതത്തെ ബാധിക്കുന്ന വിലക്കയറ്റത്തിന് കാരണമാകുന്ന ഡീസല്‍ പെട്രോള്‍ വിലവര്‍ദ്ധനവിനെതിരെ സംസ്ഥാനത്തുടനീളം പ്രചരണം നടത്താന്‍ തീരുമാനം. കൂുടാതെ വിവരാവകാശനിയമത്തെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി പ്രത്യേക പ്രചരണം സംഘടപ്പിക്കാനും ആംആദ്മി പാര്‍ട്ടിയുടെ കേരളഘടകം തീരുമാനിച്ചിട്ടുണ്ട്..

ആറന്‍മുള വിമാനത്താവളത്തിനായുള്ള ഭൂമിയെടുപ്പിനെതിരായുള്ള സമരമടക്കമുള്ള കേരളത്തില്‍ ഉയര്‍ന്നു വന്നിട്ടുള്ള ജനകീയസമരങ്ങള്‍ക്കാപ്പം നില്‍ക്കാനും തങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെന്ന് പാര്‍ട്ടി വ്യക്തവ് കെകെ രതീഷ് അറിയിച്ചു.എന്നാല്‍ ബന്തും ഹര്‍ത്താലും നടത്തുന്നതിനോട് തങ്ങള്‍ക്ക് യോജിപ്പില്ലന്നും വ്യക്തമാക്കി.

ഇപ്പോള്‍ ആംആദ്മിപാര്‍ട്ടിക്ക് കേരളത്തില്‍ ഒന്‍പത് ജില്ലാകമ്മറ്റകളാണുള്ളത്. ഈ മാസത്തോടെ 13 ജില്ലാകമ്മറ്റികളും നിലവില്‍ വരുമെന്ന് സംസഥാന കണ്‍വീനര്‍ മനോജ് പത്മനാഭന്‍ അറിയിച്ചു.