ആലുവയില്‍ ജലനിരപ്പ് ഉയരുന്നു; മണപ്പുറവും ക്ഷേത്രവും വെള്ളത്തിനടയില്‍;ബലിതര്‍പ്പണങ്ങളെ ബാധിച്ചേക്കും

ആലുവ: കനത്തമഴയില്‍ ചെറുതോണി, ഭൂതത്താന്‍കെട്ട്, ഇടമലയാര്‍ അണക്കെടുകള്‍ തുറന്നതോടെ എറണാകുളത്തെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ആലുവയിലും പരിസരപ്രദേശങ്ങളിലും ജലനിരപ്പ് ഉയര്‍ന്നു.

ആലുവ മണപ്പുറവും ക്ഷേത്രവും വെള്ളത്തിനടയില്‍ ആയിരിക്കുകയാണ്. ആലുവ ശിവരാത്രി മണപ്പുറത്ത് ശനിയാഴ്ച നടക്കാനിരിക്കുന്ന ബലിതര്‍പ്പണങ്ങളെ ഇത് ബാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇവിടെ ആയിരത്തിലധികം വീടുകളിലാണ് വെള്ളം കയറിയത്. ഈ അവസ്ഥ തുടര്‍ന്നാല്‍ ബലി തര്‍പ്പണങ്ങള്‍ ഉയര്‍ന്ന സ്ഥലത്തേക്ക് മാറ്റിയേക്കുമെന്നാണ് സൂചന. 121 ബലിത്തറകള്‍ ഒരുക്കാനാണ് ഇത്തവണ തീരുമാനിച്ചിരുന്നത്.

Related Articles